ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്ന 1630 കിലോ കഞ്ചാവ് കണ്ടെടുത്ത് ത്രിപുര പൊലീസ്. അസം-അഗര്‍ത്തല ദേശീയ പാതയ്ക്ക് സമീപത്തുള്ള ബെറ്റ് ബഗാന്‍ പ്രദേശത്തുനിന്നുമാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് നിറച്ച ട്രക്ക് അഗര്‍ത്തലയില്‍ നിന്ന് പുറപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ ട്രക്ക് പരിശോധിച്ചപ്പോള്‍ റബ്ബര്‍ കെട്ടുകളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Also Read : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ്; സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചു വിടാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്
”ഞങ്ങള്‍ 1630 കിലോ കഞ്ചാവ് കണ്ടെടുത്തു, ഇതിന് ഏകദേശം 1.63 ലക്ഷം രൂപ വിപണി വിലയുണ്ട്,” ധലായ് പൊലീസ് സൂപ്രണ്ട് അവിനാഷ് റായ് പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നേരത്തെ, ധലായില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 36 കോടി രൂപയുടെ അനധികൃത മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here