സൽമാന്റെ നായികയായി 13 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലേക്ക് തൃഷ

13 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലേക്ക് തിരികെയെത്തുകയാണ് തൃഷ. അക്ഷയ് കുമാറിനൊപ്പം 2010ൽ ഖട്ട മീത്തയിലൂടെയാണ് തൃഷയുടെ ബോളിവുഡ് അരങ്ങേറ്റം. വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും തൃഷ വീണ്ടും എത്തുക. സൽമാൻ ഖാനാകും ചിത്രത്തിൽ നായകനെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

ALSO READ: സിമന്റ് ലോറി പാഞ്ഞു കയറി; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴിൽ വിടായമുർച്ചി, മലയാളത്തിൽ ഐഡന്റിറ്റി എന്നീ സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ് തൃഷ ഇപ്പോൾ. മണിരത്നം സിനിമ തഗ് ലൈഫിലും തൃഷ പ്രധാന കഥാപാത്രത്തിലെത്തുമെന്നാണ് വിവരം. വിജയചിത്രങ്ങളിലൂടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് തൃഷ ഇപ്പോൾ നീങ്ങുന്നത്. ബോളിവുഡിലെ റീ എൻട്രി അവിടെയും തിളങ്ങാനുള്ള അവസരമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

വിജയചിത്രങ്ങളിലൂടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് തൃഷ ഇപ്പോൾ. ബോളിവുഡിലെ റീ എൻട്രി തൃഷയുടെ കരിയറിൽ തന്നെ അവസരമാകും എന്നാണ് ആരാധകർ പറയുന്നത്.

ALSO READ: 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News