ഈ സൂപ്പര്‍ ബൈക്ക് ആണോ നിങ്ങളുടെ ഫേവറിറ്റ്; ഇപ്പോള്‍ സ്വന്തമാക്കാം ഓഫര്‍ പ്രൈസില്‍

triumph-scrambler-400x-offer-price

ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X-ന്റെ വര്‍ഷാവസാന ഓഫര്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. 12,500 രൂപ വിലയുള്ള ആക്സസറികള്‍ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഈ ഓഫറാണ് ഇപ്പോള്‍ ജനുവരി 31 വരെ നീട്ടിയത്.

ലോവര്‍ എഞ്ചിന്‍ ബാറുകള്‍, ഉയര്‍ന്ന മഡ്ഗാര്‍ഡ് കിറ്റ്, കോട്ടിങ് ഉള്ള വിന്‍ഡ്സ്‌ക്രീന്‍, ലഗേജ് റാക്ക് കിറ്റ്, ടാങ്ക് പാഡ്, ട്രയംഫ് ബ്രാന്‍ഡഡ് ടി-ഷര്‍ട്ട് എന്നീ ആക്സസറികളാണ് ഈ ഓഫറിന്റെ ഭാഗമായുള്ളത്. മോട്ടോര്‍ സൈക്കിളിന്റെ എക്‌സ്-ഷോറൂം വില 2.64 ലക്ഷം രൂപയാണ്. ഈ ഓഫറിലൂടെ സ്‌ക്രാംബ്ലര്‍ 400X-ന്റെ വില്‍പ്പനയില്‍ വര്‍ധന ഉണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Read Also: സിറ്റിക്കും എലിവേറ്റിനും വിലകൂട്ടി ഹോണ്ട

ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X-ന് കരുത്ത് പകരുന്നത്, 39.5 ബിഎച്ച്പിയും 37.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 398.15 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ്. സിക്സ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ്ഡി ഫോര്‍ക്കുകളും മോണോഷോക്കും ഉപയോഗിച്ച് സസ്പെന്‍ഡ് ചെയ്ത 19-17 ഇഞ്ച് അലോയ് വീലുകളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News