വാഹന നിര്‍മാതാക്കള്‍ ഉറ്റുനോക്കുന്ന വിപണിയാണ് ഇന്ത്യ. കരുത്തുറ്റ ബൈക്കുകള്‍ കുറഞ്ഞ വിലയില്‍ അവതരിപ്പിച്ചാണ് ഇരുചക്ര വാഹനങ്ങളുടെ പ്രധാന ഉപഭോക്താക്കളായ യുവാക്കളെ ആകര്‍ഷിക്കുന്നത്. അത്തരത്തില്‍ ബജാജുമായ കൈകോര്‍ത്ത് ട്രയംഫ് സ്പീഡ് എക്സ് എന്ന വാഹനം അവതരിപ്പിച്ചിരുന്നു. എന്നാലിതാ തൊട്ടുപിന്നാലെ അഡ്വഞ്ചര്‍ വിഭാഗത്തില്‍ ഒരു കൂറ്റനുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ട്രയംഫ്.
ടൈഗര്‍ 900 അരഗോണ്‍ എന്നാണ് വാഹനത്തിന്‍റെ പേര്. ട്രയംഫിന്‍റെ മിഡില്‍ വെയ്റ്റ് അഡ്വഞ്ചര്‍ ടൂററുകളുടെ പുതിയ പതിപ്പായിട്ടാണ് ടൈഗര്‍ 900 അരഗോണ്‍ എത്തിക്കുന്നത്. രണ്ടു വേരിയന്റുകളിലായാണ് ബൈക്ക് വിപണിയിലെത്തുക. ട്രയംഫ് ടൈഗര്‍ 900 അരഗോണ്‍ എഡിഷന്‍, ടൈഗര്‍ 900 ജിടി എന്നിങ്ങനെയാണ് രണ്ടു വേരിയന്റുകള്‍. ഇവ ലിമിറ്റഡ് എഡിഷനുകളായിരിക്കും. ബൈക്കിന്‍റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ALSO READ: ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ മൈലേജ്, ഒലയുടെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ വിപണിയില്‍
ട്രയംഫ് ടൈഗര്‍ 900 അരഗോണ്‍ എഡിഷന്‍റെ രണ്ട് പതിപ്പുകളും 6 സ്പീഡ് ഗിയര്‍ബോക്സും സ്റ്റാന്‍ഡേര്‍ഡ് 888 സിസി ഇന്‍ലൈന്‍-3, ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായിട്ടാണ് വരുന്നത്. ഈ എഞ്ചിന്‍ 93.9 ബിഎച്ച്പി പവറും 87 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ട്രയംഫ് ടൈഗര്‍ 900 റാലി അരഗോണ്‍ എഡിഷന് മാറ്റ് ഫാന്റം ബ്ലാക്ക്, മാറ്റ് ഗ്രാഫൈറ്റ്, ക്രിസ്റ്റല്‍ വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. റേസിങ് യെല്ലോ ആക്സന്റുകള്‍ക്കൊപ്പമാണ് ഈ കളറുകള്‍ ലഭ്യമാകുന്നത്. ടൈഗര്‍ 900 ജിടി അരഗോണ്‍ എഡിഷന്‍ ഡയാബ്ലോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് അല്ലെങ്കില്‍ ക്രിസ്റ്റല്‍ വൈറ്റ് കളറുകളില്‍ ലഭിക്കും.
ALSO READ: വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും; ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here