തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ ഏഴിന്

child-drawing

സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണ സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല മത്സരം ഡിസംബര്‍ ഏഴിന്. തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10 മുതല്‍ 12 വരെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയിസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരുവനന്തപുരം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസ് തമ്പാനൂര്‍, നെടുമങ്ങാട് ഗവണ്‍മെന്റ്‌റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആറ്റിങ്ങല്‍ വിദ്യാധിരാജ ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളില്‍ വച്ച് സംഘടി പ്പിക്കും.

രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (പ്രായം -5-8), വെളള (പ്രായം 9-12), നീല (പ്രായം 13-16), പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ, (പ്രായം 5-10), ചുവപ്പ് (പ്രായം 11-18) എന്നീ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചായിരി ക്കും മത്സരം. പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാല് ഉപ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരം.

Read Also: ‘പ്രിയ മന്ത്രി, കുഞ്ഞുങ്ങളുടെ ആത്മാഭിമാനം മുറിയാതിരിക്കാന്‍ കരുതലോടെ ഇടപെട്ടതിന് നന്ദി’; പഴയ ആറാം ക്ലാസുകാരിയുടെ പോസ്റ്റ് വൈറലാകുന്നു

ഒരു സ്‌കൂളില്‍ നിന്ന് എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ വരയ്ക്കുന്നതിന് വലിപ്പത്തിലുള്ള പേപ്പറുകള്‍ ജില്ലാ ശിശുക്ഷേമ സമിതി നല്‍കുന്നതാണ്. വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ജലഛായം, എണ്ണഛായം, പെന്‍സില്‍ തുടങ്ങിയവ വരയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. ജില്ലകളിലെ വിഭാഗത്തിലും ആദ്യ അഞ്ച് സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തിനായി അയച്ചുകൊടുക്കും. ഇതില്‍ നിന്നായിരിക്കും സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ജില്ലാ സമിതികള്‍ സമ്മാനങ്ങള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷിപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം മത്സരസ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447553096, 7356267669, 9447863947, 9744160903 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here