കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത റോഡ് ഷോ നഗരത്തെ വലച്ചു. കൊച്ചിയില്‍ നിന്ന് രാവിലെ 10.20നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. 10.30നായിരുന്നു വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി അപ്രതീക്ഷിതമായി റോഡ് ഷോ നടത്താന്‍ തീരുമാനിച്ചത് നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിലെ ഗതാഗതക്കുരുക്ക് നീണ്ടു.
സുരക്ഷയുടെ ഭാഗമായി പ്രധാനമന്ത്രി കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡുകളിലേക്കുള്ള ഇടറോഡുകളിലെ ഗതാഗതം തടഞ്ഞിരുന്നു. നൂറുകണക്കിന് ആളുകളും വാഹനങ്ങളുമാണ് ഇത്തരത്തില്‍ ഇടറോഡുകളില്‍ കുടുങ്ങിയത്. പ്രധാനമന്ത്രി തമ്പാനൂരിലേക്ക് എത്താന്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ സമയം എടുത്തതോടെ ഇടറോഡുകളില്‍ തടഞ്ഞുനിര്‍ത്തിയിരുന്ന വാഹങ്ങളും യാത്രക്കാരും ചൂടിലും ഗതാഗതക്കുരുക്കിലും വലഞ്ഞു.
രാവിലെ 10.20 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മുന്‍കൂട്ടി നിശ്ചയിക്കാതെയാണ് റോഡ് ഷോ നടത്തുന്ന വിവരം അറിയിച്ചത്. പത്ത് മിനിട്ടുകൊണ്ട് തമ്പനൂര്‍ എത്തേണ്ടിയിരുന്ന പ്രധാനമന്ത്രി പതിനൊന്ന് മണി കഴിഞ്ഞാണ് നിശ്ചിത സ്ഥാനത്ത് എത്തിയത്. ഇത് ജനങ്ങളെ ഏറെ വലച്ചു. പത്തരയ്ക്ക് നിശ്ചയിച്ചിരുന്ന വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് നടന്നത് 11.12 ന്. പതിനൊന്ന് മണിക്ക് തീരുമാനിച്ചിരുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും ഏറെ വൈകി. പ്രധാനമന്ത്രിയുടെ വരവോടെ തിരുവനന്തപുരം നിശ്ചലമായി. അക്ഷരാര്‍ത്ഥത്തില്‍ കര്‍ഫ്യൂന് സമാനമായിരുന്നു തിരുവനന്തപുരം നഗരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here