നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം;സൗകര്യമൊരുക്കി കോര്‍പ്പറേഷന്‍

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാനും  ജോലിചെയ്യാനും ഇടമൊരുക്കി കോര്‍പ്പറേഷന്‍. തമ്പാനൂരിലെ കോര്‍പ്പറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങില്‍ സജ്ജീകരിച്ച ഷീ ഹബ്ബും ഷീ സ്‌പേസും മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷയായി.

നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം. ഒപ്പം ഒരുമിച്ചിരുന്നു. ജോലിചെയ്യാനും ഇടമൊരുക്കിയരിക്കുകയാണ് കോര്‍പ്പറേഷന്‍. തമ്പാനൂരിലെ കോര്‍പ്പറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങില്‍ സജ്ജീകരിച്ച ഷീ ഹബ്ബും ഷീ സ്‌പേസും മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിച്ചു.

എസി, നോണ്‍ എസി റൂമുകള്‍, ഡോര്‍മെറ്ററികള്‍ ഉള്‍പ്പെടെ 20 ബെഡുകളാണ് ഷീ സ്‌പേസില്‍ ഒരുക്കിയിട്ടുള്ളത്. കംപ്യൂട്ടറും വൈഫൈ സൗകര്യവുമുണ്ട്. ദിവസം 100 രൂപ നിരക്കാണ് ഈടാക്കുന്നത്. വര്‍ക്കിങ് സ്‌പേസായ ഷീ ഹബ്ബ് ഉപയോഗിക്കുന്നതിന് മണിക്കൂറിന് 50 രൂപ മുതലാണ് നിരക്ക്.
also read: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വരവ് അറിയിച്ച് പൂവാറില്‍ ജലഘോഷയാത്ര

ഒരേസമയം 26 പേര്‍ക്ക് ഉപയോഗിക്കാനാകുന്ന രീതിയിലാണ് ഷീ ഹബ്ബ് തയ്യാറാക്കിയിട്ടുള്ളത്. മിനി കോണ്‍ഫറന്‍സ് ഹാള്‍, കഫറ്റേരിയ, സൂം മീറ്റിങിനുള്ള സംവിധാനവും ഇവിടെയുണ്ട്.മേയര്‍ ആര്യാ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷയായി. ആന്റണി രാജു എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ പി കെ രാജു തുടങ്ങി ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News