കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി ഒരു വനിതാ ഡ്രൈവർ. കാട്ടാക്കട പനയംകോട് തടത്തരികത്തു വീട്ടില്‍ 35 കാരിയായ രാജിയാണ് ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ഡ്രൈവറായി ചരിത്രത്തിൽ ഇടംപിടിച്ചത്. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറാണ് രാജി. കുട്ടിക്കാലത്ത് വാഹനങ്ങളോടുള്ള ഇഷ്ടമാണ് രാജിയെ ഡ്രൈവിംഗ് ജോലിയിലെത്തിച്ചത്.
ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയുടെ റോഡുകളിൽ രാജി ഡ്രൈവിങ് പരിശീലകയായിരുന്നു. കെഎസ്ആര്‍ടിസിയില്‍ വനിതാ ഡ്രൈവര്‍മാർക്കുള്ള നിയമന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി.
also read: ഭരണവിരുദ്ധ വികാരം ഇല്ലായെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നുവെന്ന് ഡോ. തോമസ് ഐസക്
വര്‍ഷങ്ങളോളം കാട്ടാക്കടയില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു രാജിയുടെ അച്ഛന്‍ റസാലം. രാജിയെ വാഹനങ്ങള്‍ ഓടിക്കാന്‍ പഠിപ്പിച്ചതും അച്ഛനാണ്. വീട്ടുകാരുടെയും ഭർത്താവിന്റെയും പിന്തുണ കൂടിയായപ്പോൾ രാജിക്ക് തന്റെ ഇഷ്ടത്തെ പിന്തുടരാൻ കഴിഞ്ഞു. ഇപ്പോൾ ഒരു സ്ഥിരംതൊഴിൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here