തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്പെക്റ്റ് സിടി സ്‌കാനര്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ ആരംഭിച്ചു

SPECT Scanner

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്പെക്റ്റ് സിടി സ്‌കാനര്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ ആരംഭിച്ച കാര്യം വ്യക്തമാക്കി മന്ത്രി വീണ ജോർജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് പുറമേ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഈ സംവിധാനം സാധ്യമാക്കിയിരിക്കുകയാണ് എന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത്.

റേഡിയോ ആക്ടീവ് മൂലകങ്ങളില്‍ നിന്നുള്ള വികിരണങ്ങള്‍ ഉപയോഗിച്ചുള്ള സ്‌കാനിംഗും ചികിത്സയും നല്‍കുന്ന വിഭാഗമാണ് ന്യൂക്ലിയര്‍ മെഡിസിന്‍. പ്രശ്‌നമുള്ള കോശങ്ങളെ തന്നെ കണ്ടുപിടിക്കാനും അതില്‍ തന്നെ ചികിത്സ നല്‍കാനും ന്യൂക്ലിയര്‍ മെഡിസിനിലെ ഇമേജിംഗും ചികിത്സയും കൊണ്ട് സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

also read: എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം: മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. ന്യൂക്ലിയര്‍ മെഡിസിന്‍ കോഴ്‌സ് ആരംഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി കോഴ്‌സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് പരിശ്രമിക്കുന്നത് എന്നും മന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News