സംസ്ഥാനത്താദ്യമായി മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്. സ്ട്രോക്ക് ബാധിച്ച് ചികിത്സയ്‌ക്കെത്തിയ 70 വയസുകാരനിലാണ് മെക്കാനിക്കല്‍ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റി ചികിത്സ നൽകിയത്. ചികിത്സ പൂർത്തിയായ രോഗി സുഖം പ്രാപിച്ച് വരികയാണ്. മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളെയും മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. സ്ട്രോക്ക് ആണെന്ന് കണ്ടെത്തിയ ഉടനെ തന്നെ 70 കാരനെ വിദഗ്ധ പരിശോധനകള്‍ നടത്തി കട്ടപിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഐവി ത്രോംബോലൈസിസ് ചികിത്സ നല്‍കി.
അതിന് ശേഷം വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനായി മെക്കാനിക്കല്‍ ത്രോമ്പക്ടമി ചികിത്സ നടത്തി. ചികിത്സ വിജയകരമായി പൂർത്തിയാക്കിയ രോഗി ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇമറിറ്റസ് പ്രൊഫസര്‍ ഡോ. തോമസ് ഐപ്പ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ചിത്ര, ഡോ. റാം മോഹന്‍, ഡോ. ഡി സുനില്‍ , ഡോ. ആര്‍ ദിലീപ്, ഡോ. പ്രവീണ്‍ പണിക്കര്‍, ഡോ. പി രമ്യ, ഡോ. വി എസ് വിനീത എന്നിവരടങ്ങുന്ന ടീമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചത്.
മെക്കാനിക്കല്‍ ത്രോമ്പക്ടമി നടത്തിയ കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററിന്റേയും സ്‌ട്രോക്ക് കാത്ത് ലാബിന്റേയും നോഡല്‍ ഓഫീസറായ ഡോ. ആര്‍. ദിലീപിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഡോ. അനന്ത പത്ഭനാഭന്‍, ഡോ. ടോണി, ഡോ. നിഖില, ജിത, വിഷ്ണു, ജയകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here