‘സര്‍ക്കാർ ലക്ഷ്യം നീതിയുക്ത വികസനം’; തിരുവനന്തപുരം മെട്രോ ഫ്ലൈഓവര്‍ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

sreekaryam-fly-over-pinarayi-vijayan

തിരുവനന്തപുരം മെട്രോ ഫ്ലൈ ഓവര്‍ പദ്ധതിയുടെ ശിലാസ്ഥാപനം ശ്രീകാര്യം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സര്‍വതലസ്പര്‍ശിയായ, നീതിയുക്തമായ വികസനം ഇതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനത്തിന്റെ രുചി എല്ലാവരും അറിയണമെന്നും ശിലാസ്ഥാപനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ആകെ സന്തോഷമാണ്. നാടിന്റെ വികസനം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വം. ജനങ്ങള്‍ക്ക് കാലാനുസൃതമായ വികസനവും പുരോഗതിയും അനുഭവവേദ്യമാക്കണം. ഏത് നല്ല കാര്യത്തെയും എതിര്‍ക്കാന്‍ ചിലര്‍ ഉണ്ടാകും. അത്തരം ചെറിയ വിഭാഗം ആള്‍ക്കാര്‍ നാടിന്റെ നന്മയ്‌ക്കെതിരെ രംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ, ഐ.സി. ബാലകൃഷ്ണനുള്ളത് ധാർമിക ഉത്തരവാദിത്വമല്ല നേരിട്ടുള്ള ഉത്തരവാദിത്വം തന്നെ; എം.വി. ഗോവിന്ദൻ മാസ്റ്റർ

2016-ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നാഷണല്‍ അതോറിറ്റി പദ്ധതി തന്നെ ഉപേക്ഷിച്ചിരുന്നു. പക്ഷേ ഇടതുസര്‍ക്കാര്‍ ഇച്ഛാശക്തിയോടുകൂടി മുന്നോട്ടുപോയി. നാഷണല്‍ ഹൈവേ വികസനം നടപ്പിലാക്കണമെന്ന് ഉറച്ച നിലപാടെടുത്തു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് സംസ്ഥാനം വഹിച്ചു. നാടിനോട് പ്രതിബദ്ധത ഉള്ളവര്‍ ഭരിച്ചാലേ ജനതാത്പര്യം സംരക്ഷിക്കപ്പെടൂ. പദ്ധതികളിലൂടെയാണ് നാട് കാലത്തിന് യോജിച്ച രീതിയില്‍ വളരുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News