പാറമടയിലെ യുവാവിൻ്റെ മരണം: ഒളിവിലായിരുന്നയാളെ പൊലീസ് പിടികൂടി

ഓണാഘോഷം കാണാൻ മലയിൻകീഴ്, ആനപ്പാറയിൽ എത്തിയ യുവാവ് പാറമടയില്‍ വീണു മരിച്ച നിലയില്‍ കണ്ട സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്നയാളെ മലയിന്‍കീഴ് പോലീസ് പിടികൂടി. വലിയറത്തല കൃഷ്ണപുരം മുനിയറ വീട്ടില്‍ സിബി(33)യെ ആണ് ചൊവാഴ്ച മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മലയിന്‍കീഴ് പഞ്ചായത്തിന്റെ ഓണാഘോഷം കാണാനെത്തിയ കീഴാറൂര്‍ കാവല്ലൂര്‍ പ്ലാങ്കാലവിള നന്ദനത്തില്‍ അഭിലാഷ്(33)ആണ് പാറമടയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ: താമരശ്ശേരിയിൽ പൊലീസിന് നേരെ ലഹരിമാഫിയ സംഘത്തിന്റെ അക്രമം; രണ്ട് പേർ അറസ്റ്റിൽ

അഭിലാഷും ബന്ധുവായ സിബിയും മറ്റൊരു സുഹൃത്തായ ജോണും കഴിഞ്ഞ 30-ന് ആനപ്പാറക്കുന്നില്‍ ഓണാഘോഷം കാണുന്നതിനിടയില്‍ മദ്യപിക്കുകയും ഇതിനിടയില്‍ വീണു കാണാതാവുകയുമായിരുന്നു. അപകട വിവരം യഥാസമയം അറിയിക്കാതെ സംഭവം മറച്ചുവച്ച കുറ്റത്തിനാണ് സിബിയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ ഇതേകുറ്റത്തിന് ജോണിനെയും സിബിയുടെ പെണ്‍സുഹൃത്ത് ആശയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവദിവസം അഭിലാഷിനെ കാണാനില്ലെന്ന് ഭാര്യ പോലീസിനു നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അടുത്ത ദിവസം പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News