ദില്ലിയിൽ കൈരളി വാർത്താ സംഘത്തെ ആക്രമിച്ചതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു

ദില്ലിയിൽ കൈരളി ടിവി വാർത്താസംഘത്തെ കഴിഞ്ഞ ദിവസം ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കിയതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ ഭരണകൂടം നിയന്ത്രിച്ചില്ലെങ്കിൽ മാധ്യമ പ്രവത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട സ്ഥിതിയുണ്ടാകും. കുറ്റവാളികളെ എത്രയും വേഗം നിയമത്തിൻ്റെ മുന്നിലെത്തിക്കാൻ ഭരണകൂടം തയ്യാറാകണം. നിർഭയമായി മാധ്യമ പ്രവർത്തനം നടത്തുന്ന സഹജീവികൾക്കെപ്പമാണ് തിരുവനന്തപുരം പ്രസ് ക്ലബ്. ഈ വിഷയത്തിൽ കൈരളി ടിവി അധികൃതർ സ്വീകരിക്കുന്ന നിയമപരമായ എല്ലാ നടപടികൾക്കും പ്രസ് ക്ലബ് പൂർണ പിന്തുണ നൽകുന്നതായി പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു.

ALSO READ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ച സംഭവം കൊലപാതകം;കുറ്റം സമ്മതിച്ച് പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News