തനി നാടൻ ട്രിവാൻഡ്രം സ്റ്റൈൽ തട്ടുകട ചിക്കൻ ഫ്രൈ ഇനി വീട്ടിലുണ്ടാക്കാം

ട്രിവാൻഡറും സ്റ്റൈൽ ചിക്കൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ചേരുവകൾ:
1. ചിക്കൻ – 1 kg (ചെരുതായി മുറിച്ചത്)

വെളിച്ചെണ്ണ – ആവശ്യത്തിന്

2. ഇഞ്ചി – ഒരു വലിയ കഷ്ണം

വെളുത്തുള്ളി – ഒരു കുടം

നാരങ്ങാ നീര് – 2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ചുവന്നുള്ളി – 5 എണ്ണം

കുരുമുളക് – ഒരു നുള്ളു

പച്ചമുളക് – 2 എണ്ണം

മഞ്ഞൾപൊടി – ½ ടീസ്പൂൺ

കാശ്മീരി മുളക് – ഒരു പിടി

ഗരം മസാല – 1 ടീസ്പൂൺ

3. കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ

കറിവേപ്പില – 4 തണ്ട്

സോയ സോസ് – 1 ടീസ്പൂൺ

ടൊമാറ്റോ സോസ് – 1 ടീസ്പൂൺ

Also read:തട്ടുകട സ്റ്റൈൽ നല്ല ചൂട് മസാല ബോണ്ട ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

തയാറാക്കുന്ന വിധം:
കാശ്മീരി മുളക് വെള്ളത്തിൽ കുതിർത്തു വെച്ച് അരച്ചെടുക്കണം. ചിക്കൻ നന്നായി കഴുകി വാരി വെക്കുക. പിന്നീട് അതിലേക്ക് രണ്ടാമത്തെ ചേരുവകൾ നന്നായി പേസ്റ്റ് ആക്കിയതും മുളക് അരച്ചതും ചിക്കനിൽ ചേർത്ത് രണ്ടുമണിക്കൂർ ​െവക്കുക. അതിനുശേഷം മൂന്നാമത്തെ ചേരുവകൾ ചേർത്ത് ഫ്രൈ ചെയ്യാം. വെളിച്ചെണ്ണയിൽ കുറച്ച് കറിവേപ്പിലയും ചേർത്ത് ചിക്കൻ ഫ്രൈ ചെയ്​ത് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News