തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി തയ്യാറാക്കാം വെറും അഞ്ച് മിനുട്ടിനുള്ളില്‍

തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി തയ്യാറാക്കാം വെറും അഞ്ച് മിനുട്ടിനുള്ളില്‍. നല്ല മധുരമൂറും ബോളി സിംപിളായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കടല പരിപ്പ് അര കിലോ

ശര്‍ക്കര അര കിലോ (മധുരത്തിന് ആവശ്യത്തിന്)

ഏലയ്ക്ക 3 സ്പൂണ്‍

നെയ്യ് 150 ഗ്രാം

മൈദ ഒരു കിലോ

സണ്‍ഫ്‌ലവര്‍ ഓയില്‍ / നെയ്യ് കുഴയ്ക്കാന്‍ ആവശ്യത്തിന്

ഉപ്പ് ഒരു നുള്ള്

മഞ്ഞള്‍പൊടി ഒരു സ്പൂണ്‍ (നിറം കിട്ടുന്നതിന്)

വെള്ളം കുഴയ്ക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദ, ഉപ്പ്, മഞ്ഞള്‍പൊടി, എണ്ണ , ആവശ്യത്തിന് വെള്ളം എന്നിവ കുഴച്ചു ചപ്പാത്തി മാവ് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക

അതിനുശേഷം മാവിന് മുകളില്‍ എണ്ണ ഒഴിച്ച്  അടച്ചു വയ്ക്കുക.

കടലപ്പരിപ്പ് നന്നായി കഴുകി , കുക്കറില്‍ ഒരു മൂന്ന് വിസില്‍ വച്ച് വേവിച്ചു എടുക്കുക.

വെള്ളം നന്നായി അരിപ്പ ഉപയോഗിച്ച് കളഞ്ഞതിനു ശേഷം മിക്‌സിയുടെ ജാറിലേക്ക് കടലപരിപ്പ്, ഏലയ്ക്കായും ചേര്‍ത്ത് പൊടിച്ചു എടുക്കുക

ഒരു വലിയ ചീന ചട്ടി വച്ച് ചൂടാകുമ്പോള്‍ പൊടിച്ച കടലപ്പരിപ്പ്, ഏലക്ക, ചേര്‍ത്ത് അതിലേക്കു ശര്‍ക്കര കൂടെ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

ശര്‍ക്കര നന്നായി കടകപരിപ്പില്‍ യോജിച്ചു കഴിയുമ്പോള്‍ അതിലേക്കു നനവ് കിട്ടുന്നതിന് നെയ്യ് ചേര്‍ത്ത് കൊടുക്കാം

ചെറിയ ഉരുളകള്‍ ആകാവുന്ന പാകം ആകുന്നവരെ ഇളക്കി യോജിപ്പിച്ചു തണുക്കാന്‍ വയ്ക്കുക.

തണുത്ത ശേഷം ചെറിയ ഉരുളകള്‍ ആക്കി മാറ്റി വയ്ക്കുക.

കുഴച്ചു വച്ചിട്ടുള്ള മൈദാ മാവില്‍ നിന്നും ചെറിയ ഒരു ഉരുള എടുത്തു പരത്തുക.

അതിന്റെ ഉള്ളില്‍ കടലപ്പരിപ്പ് കൂട്ട് ഒരു ഉരുള ആക്കി വച്ച് മാവ് കൊണ്ട് മൂടി വീണ്ടും പരത്തി കടല പരിപ്പ് ഉള്ളില്‍ വരുന്ന പോലെ പരത്തുക

ഇത് ദോശ കല്ല് ചൂടാകുമ്പോള്‍ അതിലേക്ക് വച്ച് നെയ്യും തടവി കൊടുത്തു രണ്ടു വശവും വേവിച്ച് എടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News