നെയ്യാറ്റിൻകര ഗോപന്റെ സമാധി വാർത്തകൾ മാധ്യമങ്ങൾ നിറഞ്ഞപ്പോൾ അതിനോടൊപ്പം എല്ലാരും ശ്രദ്ധിച്ച ഒരാളായിരുന്നു തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് . സംഭവ സ്ഥലത്ത് ചുറുചുറുക്കോടെ കാര്യങ്ങളിൽ ഇടപെടുകയും നിർദേശങ്ങൾ നൽകുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്ത ചെറുപ്പക്കാരൻ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിലോക്കെ വന്ന വാർത്ത ‘‘ഈ ചുള്ളൻ കളക്ടറെ പുറത്തെത്തിക്കാൻ സഹായിച്ച സമാധിക്ക് നന്ദി’’ എന്ന കമ്മന്റുകളാണ്.
നെയ്യാറ്റിൻകര സംഭവത്തോടെയാണ് ഈ യുവ സബ്‌കളക്ടറെ എല്ലാവരും ശ്രദ്ധിക്കുന്നത്. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസിലേക്ക് വരുന്നത്. മൂന്നാമത്തെ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടുകയും ചെയ്തു. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറുമായിരുന്നു.
മുൻപും യുവ കളക്ടർമാറെ സോഷ്യൽമീഡിയയിൽ വൈറലാകുന്ന സാഹചര്യമുണ്ടായിരുന്നു . മെറിന്‍ ജോസഫ്, ദിവ്യ എസ്.അയ്യര്‍, യതീഷ് ചന്ദ്ര തുടങ്ങിയവരൊക്കെ ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ വൈറലായ ഉദ്യോഗസ്ഥരായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here