”കണ്ണൂർ എംപി പാർലമെന്‍റില്‍ വായ തുറക്കാത്തത് എന്തുകൊണ്ട് ?” ; കെ സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ എത്താന്‍ വൈകിയതില്‍ കെ സുധാകരന്‍ അസഭ്യ പരാമര്‍ശം നടത്തിയതിനെ ട്രോളി സോഷ്യല്‍ മീഡിയ. ”കണ്ണൂർ എംപി എന്തുകൊണ്ടാണ് പാർലമെന്റിൽ വായ തുറക്കാത്തത് എന്ന് ചോദിക്കാറില്ലേ..? ഇതാണ് കാരണം” – സുഭാഷ് നാരായണന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ALSO READ | കെ സുധാകരന്റെ അസഭ്യ പരാമര്‍ശം; രാജി ഭീഷണി മുഴക്കി വി ഡി സതീശന്‍

”സുധാകരനോട് ഇപ്പോൾ മൂന്നാം സീറ്റ് ചോദിക്കുന്നില്ല എന്ന് തങ്ങൾ അറിയിച്ചു. നിലപാട്, ലവ്” – എന്ന കുറിപ്പും സുഭാഷ് നാരായണന്‍ ഫേസ്‌ബുക്കില്‍ പങ്കെുവെച്ചിരുന്നു. പിന്നാലെയാണ് സുധാകരന്‍റെ പാര്‍ലമെന്‍റിലെ ഇടപെടലിനെക്കുറിച്ചുള്ള രണ്ടാമത്തെ ട്രോള്‍ അദ്ദേഹം പങ്കുവെച്ചത്. കെ സുധാകരനെതിരായുള്ള ട്രോളുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ. ”ഒരു തീ വരുന്നുണ്ട് എന്നാണ് പറഞ്ഞത്. പക്ഷേ വന്നത് തെറി ആയിരുന്നു”, ”മൈ ബ്രദര്‍ എവിടെ എന്നാണ് ചോദിച്ചത്, അത് മാധ്യമങ്ങള്‍ കട്ട് ചെയ്‌തു”- എന്നിങ്ങനെ നിരവധി ട്രോള്‍ പോസ്റ്റുകളാണ് ആളുകള്‍ പോസ്റ്റ് ചെയ്യുന്നത്.

ALSO READ | താന്‍ സതീശനെ തെറി പറഞ്ഞിട്ടേയില്ലെന്ന് സുധാകരന്‍; ഞങ്ങള്‍ തമ്മില്‍ ചേട്ടാ-അനിയാ ബന്ധമെന്നും വിശദീകരണം

ആലപ്പു‍ഴ ഡിസിസി ഓഫീസില്‍ വെച്ചായിരുന്നു സംഭവം. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇരിക്കവെ പ്രതിപക്ഷനേതാവ് എവിടെയെന്ന് ചോദിച്ചായിരുന്നു അസഭ്യപരാമര്‍ശം. ചെസ്‌ ടൂര്‍ണമെന്‍റ് ഉദ്‌ഘാടനത്തിന് പോയതാണ് സതീശനെന്ന് സമീപത്തിരുന്ന നേതാവ് പറയുകയുണ്ടായി. ശേഷം സമരാഗ്നി പരിപാടിക്കിടയിൽ നിന്ന് കെ സുധാകരൻ മടങ്ങി. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് അടക്കമുള്ള ഭാരവാഹികള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ‍ഴങ്ങാന്‍ കെ സുധാകരന്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News