സംസ്ഥാനത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രോളിങ്ങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രോളിങ്ങ് നിരോധനം നിലവിൽ വരും.യന്ത്രവൽകൃതയാനങ്ങൾക്ക് ഇന്നു മുതൽ 52 ദിവസത്തേക്കാണ് കടലിൽ വിലക്ക്. ട്രോളിങ് ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളെല്ലാം അടച്ചിടും.

സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത യാനങ്ങൾ. ഇവയിൽ കൂടുതലും കൊല്ലത്തെ മൂന്ന് തുറമുഖങ്ങളിൽ നിന്നാണ് (ആകെ 1164 എണ്ണം). ഇവയെല്ലാം യാർഡുകളിലേക്ക് മാറ്റി കഴിഞ്ഞു ഇന്ന് അർദ്ധരാത്രി 12 മണിക്ക് ഫിഷറീസ് വകുപ്പ് ചങ്ങല കൊണ്ട് കടലിലേക്കുള്ള ദേശീയ ജലപാത ബന്ധിക്കും. ട്രോളിങ് അവസാനിക്കുന്ന ജൂലൈ 31ന് ചങ്ങലകൾ അഴിക്കും.ബോട്ടുകൾക്ക് ഇനി അറ്റകുറ്റപ്പണിയുടെ നാളുകളാണ്. യാനങ്ങൾ അറ്റകുറ്റപ്പണി നടത്തി, പെയിന്‍റടിച്ച് പരിശോധനയ്ക്ക് എത്തിക്കും.വലകൾ കഴിവതും അറ്റക്കുറ്റപ്പണി നടത്തി ഉപയോഗിക്കാൻ ശ്രമിക്കും. കഴിഞ്ഞ ഒരു മാസക്കാലം പ്രതീക്ഷിച്ചത്ര മത്സ്യം ലഭിച്ചില്ല.

അന്യസംസ്ഥാനത്ത് നിന്നുള്ള ബോട്ടുകൾ ദിവസങ്ങൾക്ക് മുമ്പേ തീരം വിട്ടു. അതേസമയം, ട്രോളിംങ് നിരോധനത്തിന് തെരഞ്ഞെടുത്ത സമയം അശാസ്ത്രീയമെന്ന് ബോട്ടുമകൾ പറയുന്നു.
ട്രോളിങ് കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്ക് കടലിൽ മൽസ്യബന്ധനം നടത്താം. ട്രോളിങ് ആരംഭിക്കുന്നതോടെ മൽസ്യവില ഉയരാനും സാധ്യതയുണ്ട്. ഇതരസംസ്ഥാനത്ത് നിന്നുള്ള മൽസ്യം ഫുഡ് സേഫ്റ്റി വിഭാഗം പരിശോധിക്കും.

Also Read: കാലവര്‍ഷം കേരളത്തിലെത്തി; അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News