ആദി പുരുഷിനു വേണ്ടി ഒന്നല്ല എല്ലാ സീറ്റും ഒഴിച്ചിട്ടിട്ടുണ്ട്; ട്രോളോട് ട്രോള്‍

ആദിപുരുഷ് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മുന്നോട്ടു വെച്ച ആവശ്യം. തീയറ്ററുകാര്‍ ഈ ആവശ്യം അംഗീകരിക്കുകയും സീറ്റൊഴിച്ചിടുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഹനുമാന് വേണ്ടിയുള്ള സീറ്റില്‍ ഇരുന്നയാള്‍ക്ക് മര്‍ദ്ദനവും ഏറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സീറ്റും ഹനുമാന് വേണ്ടി ഒഴിച്ചിട്ടു എന്നാണ് ട്രോളുകള്‍.

Also Read: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്, മാനേജരെ പുറത്താക്കി രശ്മിക മന്ദാന

ചിത്രം പ്രദര്‍ശനത്തിനെത്തിയതിനു ശേഷം സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി ട്രോളുകള്‍ വന്നിരുന്നു. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. കുട്ടികള്‍ക്കു വേണ്ടിയുള്ള കാര്‍ട്ടൂണുകള്‍ക്കും ഗെയിമുകള്‍ക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമര്‍ശകരുടെ പ്രതികരണങ്ങള്‍. ആദിപുരുഷിന്റെ സ്‌ക്രീനിങ്ങ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ ചില ജില്ലകളില്‍ പ്രതിഷേധം നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News