വിശ്രമവേളകള്‍ ഉറ്റചങ്ങാതിമാര്‍ ആനന്ദകരമാക്കി എന്ന് പരിഹാസം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍

അമ്മയ്ക്ക് പ്രാണവേദനയും മക്കള്‍ക്ക് വീണ വായനയും എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. അത് അക്ഷരം പ്രതി നടപ്പിലാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസെന്ന് സോഷ്യല്‍ മീഡിയ.

യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ നടന്ന അക്രമങ്ങളും അതിന് പിന്നാലെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. അറസ്റ്റിന് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

സാധാരണ രീതിയില്‍ നമ്മളിലൊരുത്തന്‍ ഒരു പ്രശ്‌നത്തില്‍ പെട്ടുകഴിഞ്ഞാല്‍ സ്വാഭാവികമായും ആ കൂട്ടുകാരനെ അത്തരം പ്രശ്‌നത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനായിരിക്കും നമ്മള്‍ ശ്രമിക്കുക. എന്നാല്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് ഇതിന് നേരെ വിപരീതമായിട്ടാണെന്നും സോഷ്യല്‍ മീഡിയ തുറന്നുകാട്ടുന്നു.

കൂട്ടത്തിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുമ്പോള്‍ ഉറ്റ ചങ്ങാതിയായ വി ടി ബല്‍റാമാകട്ടെ ടൂര്‍ പോകുകയും ആ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഇത് ചര്‍ച്ചയായതോടെ നൈസായിട്ടൊന്ന് സ്‌കൂട്ടാകാനും കക്ഷി നോക്കി. ഇത് സോഷ്യല്‍ മീഡിയ കൈയ്യോടെ പൊക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബല്‍റാമിന് പോസ്റ്റിന്റെ ടൈറ്റില്‍ ഉള്‍പ്പെടെ എഡിറ്റ് ചെയ്യേണ്ടി വരികയും താന്‍ പോസ്റ്റ് ചെയ്തത് പഴയ ഫോട്ടോയാണെന്ന് ബല്‍റാമിന് മറുപടി കൊടുക്കേണ്ടിയും വന്നു.

ബിന്ദു കൃഷ്ണയുടെ ദോഹയിലേക്കുള്ള പറക്കലും ട്രോളുകള്‍ക്ക് ആധാരമായി. രാഹുല്‍ ജയിലില്‍ കിടക്കുന്ന സയമത്ത് തന്നെ ദോഹയിലേക്ക് പറക്കുകയാണോ…തുടങ്ങിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പരിപാടികളുമായി കുറച്ച് ദിവസം ഖത്തര്‍ ദോഹയിലുണ്ടാകുമെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണോ, കോണ്‍ഗ്രസിന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്കാണോ യാത്ര എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇതേസമയം ടി സിദ്ദിഖാക്കാട്ടെ ഫെയ്‌സ്ബുക്കില്‍ പുതിയ പ്രൊഫൈല്‍ പിക് ഇട്ട് വിശ്രമവേളകള്‍ ആനന്ദകരമാക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു.

കൂട്ടത്തിലൊരുവന്‍ ജയിലില്‍ കൊതുക് കടിയും കൊണ്ട് കിടക്കുമ്പോള്‍ ഇവര്‍ക്കൊക്കെ ഇത് എങ്ങനെ സാധിക്കുന്നടാ ഉവ്വേ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News