കലിതുള്ളി ‘ട്രാമി’; ഫിലിപ്പീൻസിൽ വെള്ളപ്പൊക്കം, 26 മരണം

TRAMI

ഉഷ്ണമേഖലാ കൊടുങ്കാറ്റായ ‘ട്രാമി’ കരതൊട്ടതോടെ ഫിലിപ്പീൻസിൽ ജനജീവിതത്തെ ദുസ്സഹമാക്കി കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുപത്തിയാറ് പേരുടെ മരണം ഇതുവരെ സർക്കാർ സ്ഥിരീകരിച്ചു. ഒന്നരലക്ഷത്തോളം പേരാണ് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരിക്കുന്നത്.

പ്രാദേശികമായി ക്രിസ്റ്റീൻ എന്നറിയപ്പെടുന്ന ട്രാമി, പ്രധാന ദ്വീപായ ലുസോണിൽ കനത്ത മഴയാണ് സമ്മാനിച്ചത്. ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. മണിക്കൂറിൽ 95 കി.മീ (59 മൈൽ) വേഗത്തിൽ സഞ്ചരിക്കുന്ന കൊടുങ്കാറ്റ് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങുകയാണെന്ന് സംസ്ഥാന കാലാവസ്ഥാ ഏജൻസി രാവിലെ ബുള്ളറ്റിനിൽ വ്യക്തമാക്കി.ഇതോടെ ചില വടക്കൻ പ്രവിശ്യകളിൽ കനത്തതോ തീവ്രമായതോ ആയ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇസബെല പ്രവിശ്യയിലെ വടക്കുകിഴക്കൻ പട്ടണമായ ദിവിലകനിലും ട്രാമി കരതൊട്ടു. എന്നാൽ ഇവിടെ നാശനഷ്ടങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം  കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 163,000-ലധികം ആളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയതായി സിവിൽ ഡിഫൻസ് ഓഫീസ് അറിയിച്ചു.കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തെ വിമാന സർവീസുകളും നിലവിൽ നിർത്തി വെച്ചിരിക്കുകയാണ്. ഒരു ഡസൻ വിമാന സർവീസെങ്കിലും നിലവിൽ റദ്ദാക്കിയതായാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News