”അവളുടെ ബാഗില്‍ സെക്സ് ടോയ് ഉണ്ടായിരിക്കണം”; ദില്ലി എയര്‍പോര്‍ട്ടില്‍ സഹയാത്രികക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക

ദില്ലി എയര്‍പോര്‍ട്ടിലെ മോശം അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക ഇഷിത ഭാര്‍ഗവ. സെക്യൂരിറ്റി ചെക്കിനായി ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന മാധ്യമപ്രവര്‍ത്തക തന്റെ പിന്നാലെ ക്യൂ നിന്ന ആളുകളെ കുറിച്ചാണ് അനുഭവത്തില്‍ പങ്കുവെക്കുന്നത്. തന്റെ മുന്നിലായി ക്യൂവില്‍ നിന്ന സ്ത്രീയെ കുറിച്ചായിരുന്നു ബാക്കി ആളുകളുടെ മുറുമുറുപ്പും സംസാരവുമൊക്കെ. സെക്യൂരിറ്റി ചെക്കിങ്ങിന്റെ ഭാഗമായി ആ സ്ത്രീ തന്റെ ബാഗ് കണ്‍വെയര്‍ ബെല്‍റ്റിന് മുകളില്‍ വെച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് സഹയാത്രക്കാരുടെ മുറുമുറുപ്പ്. കൂട്ടത്തില്‍ നിന്ന ആരുടേയോ പ്രതികരണം ഇങ്ങനെയായിരുന്നു- “അവരുടെ ബാഗിനുള്ളില്‍ സെക്‌സ് ടോയ് ഉണ്ടായിരിക്കണം. അത്തരം സ്ത്രീകള്‍ക്ക് നാണക്കേടില്ല”. എന്നാല്‍ ഉദ്യോഗസ്ഥരും സഹയാത്രികരും സംശയിച്ചതുപ്പോലെ സെക്യൂരിറ്റി ചെക്കിങ്ങില്‍ അവരുടെ ബാഗില്‍ നിന്ന് മറ്റൊന്നും കണ്ടെത്താനായില്ല.

ALSO READ:നാല് വർഷത്തിന് ശേഷം പ്രിയ സംവിധായകനെത്തുന്നു സൽമാൻ ഖാനൊപ്പം; ബിഗ് ബജറ്റ് ചിത്രം അണിയറയിൽ

എന്നാല്‍ കൂട്ടത്തില്‍ നിന്ന ആരുടേയോ ഇത്തരത്തിലുള്ള പ്രതികരണം ആ സ്ത്രീയെ വല്ലാതെ ബാധിച്ചുവെന്ന് തനിക്ക് തോന്നിയതായി അനുഭവം പങ്കുവെച്ച മാധ്യമപ്രവര്‍ത്തക പറയുന്നു. ഈ മോശം സംഭാഷണത്തിനെതിരെ താനുള്‍പ്പെടെ ആര്‍ക്കും പ്രതികരിക്കാന്‍ കഴിഞ്ഞില്ലായെന്നത് ആത്മവിമര്‍ശനമായി കാണുന്നുവെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു. എത്ര പെട്ടെന്നാണ് ആളുകള്‍ മുന്‍വിധികളാല്‍ അളക്കപ്പെടുന്നതെന്നും മാധ്യമപ്രവര്‍ത്തക ചോദിക്കുന്നു. ഫ്‌ളൈറ്റില്‍ കേറുമ്പോള്‍ താന്‍ ഒരു തീരുമാനമെടുത്തെന്നും താന്‍ ഇനി അനീതി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള ശബ്ദമാകുമെന്ന് ഉറപ്പിച്ചതായും മാധ്യമപ്രവര്‍ത്തക കുറിപ്പില്‍ പറയുന്നു.

ALSO READ:ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നം; ബ്രൊക്കോളി കഴിച്ചാല്‍ പ്രയോജനം ഏറെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News