കരിമരുന്നുമായി അയോധ്യയിലേക്ക് പോയ ട്രക്കിന് തീപിടിച്ചു; വീഡിയോ

കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് അയോധ്യയിലേക്ക് പോയ വാഹനത്തിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഉന്നാവ് പൂര്‍വ കോട്‌വാലിയിലെ ഖാര്‍ഗി ഖേഡ ഗ്രാമത്തില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കുള്ള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ALSO READ: സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ അണക്കാൻ കഴിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിന്റെതായി പ്രചരിക്കുന്ന വീഡിയോയിൽ ട്രക്കില്‍ മൊത്തമായി തീപടര്‍ന്നിരിക്കുന്നതും പടക്കങ്ങള്‍ പൊട്ടുന്നതും കാണാം. പ്രദേശവാസികൾ ആണ് വീഡിയോ പകർത്തിയത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

ALSO READ: തുടർച്ചയായി വിവാഹാലോചനകൾ മുടങ്ങി; നിരാശയിൽ യുവാവ് ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News