മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് ട്രൂകോളര്‍, പുതിയ എഐ അപ്ഡേറ്റ്

മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്സണല്‍ വോയ്സ് അസിസ്റ്റന്‍സ് സാങ്കേതികവിദ്യ ട്രൂകോളറില്‍ എത്തിക്കുകയാണ് ലക്ഷ്യം. എഷ്വര്‍ എഐ സ്പീച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുക. ട്രൂകോളര്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

നിലവില്‍ ട്രൂകോളറില്‍ എഐ അസിസ്റ്റന്റ് ലഭ്യമാണ്. 2022-ലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. കോള്‍ എടുക്കുക, അവ സ്‌ക്രീന്‍ ചെയ്യുക, കോള്‍ റെക്കോര്‍ഡ് ചെയ്യുക തുടങ്ങി പലവിധ ജോലികള്‍ ചെയ്യാന്‍ ഇതിനാവും. ഈ ഫീച്ചര്‍ പക്ഷെ എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല. ഇപ്പോള്‍ പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അസിസ്റ്റന്റ് അപ്ഗ്രേഡ് ചെയ്യുകയാണ് ട്രൂ കോളര്‍.

ALSO READ:ട്രൈബറിന്‍റെ കരുത്ത് കൂട്ടാനൊരുങ്ങി റെനോ; പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ വികസിപ്പിക്കാനൊരുങ്ങി കമ്പനി

ട്രൂകോളര്‍ എഐ അസിസ്റ്റന്റിന്റെ ലൈവ് കോള്‍ സ്‌ക്രീനിങ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ട്രൂകോളര്‍ എഐ അസിസ്റ്റന്റ് ഫോണ്‍ വിളിക്കുന്ന ആളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും അതിനനുസരിച്ച് കോള്‍ കൈമാറുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ എഐയുടെ സഹായത്തോടെ ഉപഭോക്താവിന്റെ സ്വന്തം ശബ്ദം തന്നെ ഈ വോയ്സ് അസിസ്റ്റന്റിന് നല്‍കാനാവും.

ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ കോള്‍ അനുഭവം മെച്ചപ്പെടുമെന്ന് ട്രൂകോളര്‍ പറയുന്നു. ഈ ഫീച്ചര്‍ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ട്രൂ കോളര്‍ പുറത്തുവിട്ടിട്ടുണ്ട്. ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഇതുവരെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ത്യ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, ചിലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ സൗകര്യം എത്തിച്ചുതുടങ്ങിയിട്ടുണ്ട്.

ALSO READ:കൊല്ലത്ത് അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘം പിടിയില്‍

ഏറ്റവും പുതിയ ട്രൂ കോളര്‍ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇത് ലഭിക്കൂ. അസിസ്റ്റന്റ് സെറ്റിങ്സില്‍ നിന്ന് നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ വോയ്സ് അസിസ്റ്റന്റിന് നിങ്ങളുടെ ശബ്ദം നല്‍കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News