മണിക്കൂറുകൾക്കപ്പുറം അമേരിക്കൻ പ്രസിഡൻ്റ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പോരാട്ടം ശക്തമാക്കി ട്രംപും കമലാ ഹാരിസും. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളിലാണ് ഇരുവരും. അമേരിക്കയിൽ ബൈഡൻ കാലത്ത് സാമ്പത്തിക നില തകർന്നിരിക്കുകയാണെന്ന് ട്രംപ് പറയുമ്പോൾ അമേരിക്കയിലെ ജീവിതച്ചെലവ് കുറയ്ക്കാനായി താൻ പ്രവർത്തിക്കുമെന്നാണ് കമലയുടെ വാദം. അതേസമയം, അവസാന ഘട്ട സര്‍വേയിലും മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസിന് തന്നെയെന്ന് റിപ്പോര്‍ട്ട്. നിലവിലെ സര്‍വേകളില്‍ കമല ഹാരിസിൻ്റെ ഭൂരിപക്ഷം 48.5 ശതമാനമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ഒരു ശതമാനത്തിൻ്റെ മാത്രം നേരിയ വ്യത്യാസത്തിലാണ് മുന്‍ പ്രഡിഡൻ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡോണള്‍ഡ് ട്രംപ് സർവേകളിൽ ഉള്ളത് എന്നത് അത്ര നിസ്സാരമായി കാണാനുമാവില്ല. എന്നാൽ, ഗര്‍ഭച്ഛിദ്ര നിരോധനത്തെക്കുറിച്ചുള്ള കമലയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ അവരുടെ പിന്തുണ വീണ്ടും വര്‍ധിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. സ്വിങ് സ്‌റ്റേറ്റ്‌സ് കേന്ദ്രീകരിച്ചാണ് ഇരുവരുടെയും നിലവിലെ പ്രചാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here