യുഎസ് പ്രതിനിധി സഭയിലെ ഇന്ത്യന്‍ കോക്കസ് കോ-ചെയര്‍ മൈക്ക് വാള്‍ട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട നിയമനമാണിത്. പ്രതിനിധി സഭയിൽ ഒരു രാജ്യത്തെ പരാമർശിക്കുന്ന ഏറ്റവും വലിയ സമിതിയാണ് ഇന്ത്യ കോക്കസ്. 50കാരനായ വാള്‍ട്ട്‌സ് ഫ്ലോറിഡയിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധിയാണ്.
യുഎസ് ആര്‍മിയുടെ ഉന്നത സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റായ ഗ്രീന്‍ ബെററ്റിൽ സേവനമനുഷ്ഠിച്ച റിട്ടയേര്‍ഡ് ആര്‍മി കേണലാണ് വാൾട്ട്സ്. 2019 മുതല്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അംഗമാണ്. പ്രസിഡന്റ് ജോ ബൈഡന്റെ വിദേശനയത്തിന്റെ ശക്തമായ വിമര്‍ശകനായ അദ്ദേഹം ഈ കാലയളവില്‍ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി, ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി, ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.
Read Also: ‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ
ഉക്രെയ്നെ പിന്തുണയ്ക്കാന്‍ യൂറോപ്പ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ഇക്കാര്യത്തിൽ യുഎസ് കൂടുതല്‍ കര്‍ശനമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ചതിൻ്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്. നാറ്റോ സഖ്യകക്ഷികളുടെ പ്രതിരോധത്തിനായി കൂടുതല്‍ ചെലവഴിക്കാന്‍ ട്രംപ് പ്രേരിപ്പിച്ചതിന് വാള്‍ട്ട്‌സ് പ്രശംസിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയ്ക്ക് സെനറ്റ് സ്ഥിരീകരണം ആവശ്യമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here