പ്രസിഡന്‍റ് കസേരയിൽ ഇരുന്നതെ ഉള്ളു; ഒറ്റ രാത്രി കൊണ്ട് ട്രംപിന്‍റെ പോക്കറ്റിലെത്തിയത് 60000 കോടി രൂപ

trump coin

ഇന്നലെയാണ് ലോകനേതാക്കളെയും ആയിരക്കണക്കിന് ജനങ്ങളെയും സാക്ഷിയാക്കി ഡൊണാൾഡ് ട്രംപ് 47ാമത് പ്രസിഡന്‍റായി സ്ഥാനമേറ്റത്. എന്നാൽ പ്രസിഡൻ്റ് കസേരയിൽ എത്തുന്നതിന് മുമ്പുള്ള ഒറ്റ രാത്രി കൊണ്ട് ഉണ്ടാക്കിയ പണം കേട്ടാൽ ആരും ഞെട്ടും. ഒന്നും രണ്ടുമല്ല, അറുപതിനായിരം കോടി രൂപയാണ് ബിസിനസുകാരൻ കൂടിയായ ട്രംപ് തന്റെ അക്കൗണ്ടുകളിലേക്ക് എത്തിച്ചത്. ട്രംപ് കോയിനിലൂടെയാണ് ഒറ്റ ദിവസം കൊണ്ട് ഡൊണാൾഡ് ട്രംപ് അമ്പരപ്പിക്കുന്ന ആസ്തി വർധന നേടിയത്.

വെള്ളിയാഴ്ചയാണ് ട്രംപ് $TRUMP എന്ന പേരില്‍ മീം കോയിൻ പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ പത്നി മെലാനിയ ട്രംപും $MELANIA എന്ന പേരിൽ മീം നാണയം പുറത്തിറക്കിയിരുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പുതിയ ഡിജിറ്റൽ കറൻസിയുടെ വിശദാംശങ്ങൾ നീക്കം ചെയ്‌തു.

ALSO READ; ആഘോഷ റാലിക്കിടെ മസ്‌കിന്റെ ഒറ്റക്കൈ പ്രയോഗം വിവാദത്തില്‍; നാസി ആംഗ്യവിക്ഷേപമെന്ന് ആക്ഷേപം

കണ്ണടച്ച് തുറക്കും മുമ്പാണ് ട്രംപ് കോയിൻ്റെ മൂല്യം 36 ഡോളർ ആയി ഉയർന്നത്. ജനുവരി 19ന് 718 കോടി രൂപയോളം വിപണി മൂല്യമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. 1,000 ശതമാനത്തിലധികമാണ് ടോക്കണിന്റെ മൂല്യം കുതിച്ചുകയറിയത്. ട്രംപും അദ്ദേഹത്തിൻ്റെ മക്കളായ എറിക്കും ഡൊണാൾഡ് ജൂനിയറും ചേർന്നാണ് 2024 സെപ്റ്റംബറിൽ ഡിജിറ്റൽ അസറ്റ് പ്ലാറ്റ്‌ഫോമായ ലിബർട്ടി ഫിനാൻഷ്യൽ രൂപീകരിച്ചത്. ഇതിൻ്റെ ഭാഗമായാണ് ട്രംപ് കോയിൻ വികസിപ്പിച്ചത്.

ട്രംപിന് മാത്രമല്ല, കുടുംബങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ ലാഭവിഹിതം കിട്ടിയിട്ടുണ്ട്. ട്രംപിൻ്റെ അനുബന്ധ ബിസിനസുകളും മികച്ച നേട്ടമുണ്ടാക്കി. നിലവിൽ ഏകദേശം 700 കോടി ഡോളറോളം നേട്ടം മറ്റുകമ്പനികളുമുണ്ടാക്കി. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയായിരുന്നു ഡൊണാള്‍ഡ് ട്രംപ് കാപിറ്റോൾ മന്ദിരത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ട്രംപിന് പുറമേ വൈസ് പ്രസിഡന്റായി ജെഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്തു. മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഒബാമയും ബുഷും അടക്കമുള്ള മുൻ പ്രസിഡന്റുമാർ, ലോക നേതാക്കൾ അടക്കമുള്ളവര്‍ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News