ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കി, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുന്നത്.പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് ട്രംപിനെതിരെയുള്ള കേസ്. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34-എണ്ണത്തിലും ട്രംപ് കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് ജ്യൂറി കണ്ടെത്തി.

ALSO READ: “കുപ്പിയും കോഴിക്കാലും” ആർക്കും കൊടുക്കാതെ പൊതുപ്രവർത്തനം നടത്താൻ പറ്റുമോ എന്ന് നോക്കട്ടെ : കെ ടി ജലീൽ എംഎൽഎ

2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവെക്കാൻ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമാണ് കേസ്.

2006-ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ താൻ കണ്ടുമുട്ടിയതെന്നും ന്യൂയോർക്കിലെ കോടതിയിൽ സ്റ്റോമി പറഞ്ഞിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് ‘ദ അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസിലായതോടെ താൻ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് ആരോപണം.

ALSO READ: ലൈംഗികാതിക്രമ കേസ്; പ്രതി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News