അമേരിക്ക നരകത്തിലേക്കാണ് പോകുന്നത്; താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ട്രംപ്

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റോമി ഡാനിയല്‍സ് കൈക്കൂലിക്കേസില്‍ മന്‍ഹാന്‍ കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ പരസ്യ പ്രഖ്യാപനം. ഫ്‌ലോറിഡയില്‍ അണികളെ അഭിവാദ്യം ചെയ്ത ട്രംപ് അമേരിക്ക നരകത്തിലേക്കാണ് പോകുന്നതെന്നും വിമര്‍ശനമുയര്‍ത്തി.

2016 ലെ അമേരിക്കന്‍ പ്രസിഡണ്ടന്റ് തെരഞ്ഞെടുപ്പ് ജയിക്കാന്‍ 34 തവണ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കുറ്റാരോപണത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് നേരെ നേരെ ആഞ്ഞടിക്കുക തന്നെയായിരുന്നു ഡോണാള്‍ഡ് ട്രംപ്. രാജ്യത്തെ തകര്‍ക്കാന്‍ വന്നവരില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് താന്‍ ചെയ്ത തെറ്റ് എന്നാണ് ട്രംപിന്റെ പ്രതികരണം. ഡെമോക്രാറ്റുകളുടെ ഭരണത്തിന്‍ കീഴില്‍ അമേരിക്ക നരകത്തിലേക്കാണ് പോകുന്നതെന്നും ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റുകളുടെ ഭരണകൂടം കേസുകള്‍ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു. 2024 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താനാണ് ഡെമോക്രാറ്റുകളുടെ നീക്കം. തനിക്ക് നേരെ നിലനില്‍ക്കുന്ന ക്യാപ്പിറ്റോള്‍ കലാപ ഗൂഢാലോചന അടക്കം എല്ലാ കേസുകളും വ്യാജമാണെന്നും ട്രംപ് വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

കോടതിയില്‍ ഹാജരായതിന് ശേഷം ഫ്‌ലോറിഡയില്‍ മടങ്ങിയെത്തി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായ സമയത്ത് പുറത്ത് തടിച്ചുകൂടിയ ട്രംപനുകൂലികളെ അഭിസംബോധന ചെയ്യാതെ ട്രംപ് മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. ട്രംപിന് നേരെ ചുമത്തിയിട്ടുള്ള 34 കേസുകളില്‍ സ്റ്റോമി ഡാനിയേല്‍സിനും കാരന്‍ മക്‌ഡോഗലിനും കൈക്കൂലി നല്‍കിയെന്ന കേസുകളാണ് പ്രധാനം. എന്നാല്‍ തനിക്കെതിരായ കേസുകള്‍ ഉപയോഗിച്ച് വൈകാരികമായി തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോവുക തന്നെയാകും ട്രംപിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News