യൂറോപ്യൻ യൂണിയനു വേണ്ട എണ്ണയും ഇന്ധനവുമെല്ലാം അവർ അമേരിക്കയിൽ നിന്നും വാങ്ങണമെന്ന് നിർദ്ദേശം നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ യൂറോപ്യൻ യൂണിയനു മേൽ അമേരിക്ക ഉയർന്ന താരിഫുകൾ ഈടാക്കുമെന്നും ട്രംപിൻ്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.
‘യുഎസുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ളതുകൊണ്ട് യൂറോപ്യൻ യൂണിയനോട് നമ്മളിൽ നിന്നും കൂടുതൽ എണ്ണയും ഗ്യാസും വാങ്ങാൻ പറഞ്ഞിരിക്കുകയാണ്. അല്ലെങ്കിൽ താരിഫുകൾക്ക് തയ്യാറായിരുന്നോളൂ…’എന്നാണ് ട്രംപ് കുറിച്ചത്.
ALSO READ: വോൾവോ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു, ബെംഗളൂരുവിൽ 2 കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം
നേരത്തെ, ഇന്ത്യയ്ക്കും മറ്റ് രാജ്യങ്ങൾക്ക് നേരെയും ട്രംപ് സമാന രീതിയിൽ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ തവണ പ്രസിഡൻ്റ് ആയിരുന്നപ്പോൾ നാറ്റോയ്ക്ക് ഫണ്ട് നൽകുന്നത് നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതേ രീതി തന്നെയാണ് ഇത്തവണ പ്രസിഡൻ്റായപ്പോളും ട്രംപ് പിന്തുടരുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവ ഈടാക്കിയാൽ അതേപോലെ തന്നെ തിരിച്ച് ഇന്ത്യൻ ഉൽപങ്ങൾക്ക് അമേരിക്കയും ഉയർന്ന തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here