സത്യപ്രതിജ്ഞ ആഘോഷിക്കാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് $TRUMP എന്ന പേരില്‍ മീം കോയിൻ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പത്നി മെലാനിയ ട്രംപും $MELANIA എന്ന പേരിൽ മീം നാണയം പുറത്തിറക്കി.
$TRUMP, $MELANIA മീം കോയിനുകൾക്ക് വലിയ വിപണിമൂല്യമാണ് ദിവസങ്ങൾക്കകമുണ്ടായത്. $Trump 8.87 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനം നേടി. മെലാനിയയുടെ നാണയത്തിന് 1.19 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനവുമുണ്ട്.
Read Also: ടിക്ടോക്കിന് ആശ്വാസം; തത്കാലം പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ വാഗ്ദാനം
CoinGecko റിപ്പോർട്ട് പ്രകാരം, ട്രംപിന്റെ മീം നാണയം നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ 22-ാം ക്രിപ്റ്റോകറന്‍സിയാണ്. അതേസമയം മെലാനിയയുടെത് 94-ാം സ്ഥാനത്താണ്. തന്റെ ഭരണകൂടം ക്രിപ്റ്റോ സൗഹൃദമായിരിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ക്രിപ്റ്റോ വ്യവസായത്തിലെ നിരവധി വമ്പന്മാർ ട്രംപ് ഭരണത്തില്‍ വിവിധ ചുമതലകളിലുണ്ട്.
എന്താണ് മീം കോയിൻ
ഇന്റര്‍നെറ്റ് മീമുകളില്‍ നിന്നും ട്രെന്‍ഡുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു ക്രിപ്റ്റോകറന്‍സി അല്ലെങ്കില്‍ ഡിജിറ്റല്‍ അസറ്റിൻ്റെ ഒരു രൂപമാണ് മീം കോയിൻ. സാധാരണയായി അവയ്ക്ക് പേരുകള്‍ ലഭിക്കുന്നത് കഥാപാത്രങ്ങളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുള്ള വ്യക്തികളില്‍ നിന്നോ ആണ്. ഇന്റര്‍നെറ്റ് മീമുകള്‍, പോപ്പ് സംസ്‌കാരം, ഓണ്‍ലൈന്‍ ഹൈപ്പ്, സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ എന്നിവ മീം കോയിനുകളെ സ്വാധീനിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here