വാർത്താ മുറിയിൽ നിന്നും യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക്? ഫോക്‌സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്‌സെത്തിനെ നോമിനേറ്റ് ചെയ്ത് ട്രംപ്

TRUMP

ഫോക്സ് ന്യൂസ് അവതാരകനും എഴുത്തുകാരനും യുഎസ് മിലിട്ടറി വെറ്ററനുമായ പീറ്റ് ഹെഗ്‌സെത്തിനെ യുഎസ് പ്രതിരോധ സെക്രട്ടറിയായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നോമിനേറ്റ് ചെയ്തു. 44കാരനായ അദ്ദേഹം നാഷണൽ ഗാർഡിൽ ഇൻഫൻട്രി ഓഫിസറായി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.രണ്ട് ബ്രോൺസ് സ്റ്റാർ മെഡലുകൾ ലഭിച്ച വ്യക്തി  കൂടിയാണ് അദ്ദേഹം.

2014ലാണ് അദ്ദേഹം ഫോക്സ് ന്യൂസിൽ ജോയിൻ ചെയ്യുന്നത്.ഫോക്സ് നേഷൻ ചാനലിൽ അടക്കം നിരവധി പരിപാടികൾ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.നിരവധി ബുക്കുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

ALSO READ; എന്തിനീ ക്രൂരത, അവരെ ഭക്ഷണം കഴിക്കാനെങ്കിലും അനുവദിക്കൂ! യുഎൻ സഹായ വിതരണത്തിന് പിന്നാലെ ഗാസയിൽ ആക്രമണവുമായി ഇസ്രയേൽ

അതേസമയം യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഈ സ്ഥാനത്തേക്ക് നിയമിതനാകുമോ എന്നതിൽ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. പീറ്റ് കഠിനാധ്വാനിയും മിടുക്കനുമാണെന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ കാര്യത്തിലും മേരിക്ക് മുൻപിൽ വരണം എന്നാണ് അദ്ദേഹം ഇപ്പോഴും ചിന്തിക്കാറുള്ളതെന്നും ട്രംപ് പറഞ്ഞു.

ENGLISH NEWS SUMMARY: Donald Trump Nominates Fox News Host Pete Hegseth As US Secretary Of Defense

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News