പ്രസിഡൻ്റായതിനു പിന്നാലെ ട്രംപ് സെലൻസ്കിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്, മധ്യസ്ഥനായി ഇലോൺ മസ്കും

അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റതിനു പിന്നാലെ യുക്രൈയ്ൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയുമായി അദ്ദേഹം ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ശത കോടീശ്വരനായ ഇലോൺ മസ്കിൻ്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചയെന്നാണ് റിപ്പോർട്ട്. ഇരു രാഷ്ട്ര തലവൻമാരും തമ്മിൽ 25 മിനിട്ടിലേറെ സംസാരിച്ചെന്നാണ് പുറത്തു വരുന്ന വാർത്ത. എന്നാൽ, ഇരുവരും തമ്മിൽ എന്താണ് സംസാരിച്ചതെന്ന കാര്യം പുറത്തു വന്നിട്ടില്ല. ട്രംപ് ചുമതലയേറ്റെടുക്കുക ജനുവരിയിലാണെങ്കിലും നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിലാണ് വിദേശ രാജ്യത്തലവന്മാരുമായി ട്രംപ് വീണ്ടും സൗഹൃദം പുതുക്കുന്നത്. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ ട്രംപ് എത്രത്തോളം പിന്തുണക്കും എന്ന കാര്യത്തിൽ വിവിധ ലോകരാജ്യങ്ങൾ പല വിധത്തിലുള്ള സംശയങ്ങൾ മുന്നോട്ട് വച്ചിരുന്നു.

ALSO READ: തന്ത്രപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം, സഹകരണ കരാറുകളിൽ ഒപ്പുവച്ച്‌ ചൈനയും ഇന്തോനേഷ്യയും

എന്നാൽ സെലൻസ്കിയുമായുള്ള ഫോൺ ചർച്ചയിൽ ട്രംപ്, യുക്രൈന് സഹായം ചെയ്യുമെന്ന നിലയിലുള്ള വാഗ്ദാനം നൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെള്ളിയാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി സംസാരിച്ചത്. ഈ ചർച്ചക്കിടെ മസ്കിന് ട്രംപ് ഫോൺ കൈമാറിയെന്നാണ് റിപ്പോർട്ട്. മസ്കും സെലൻസ്കിയും തമ്മിൽ എന്താണ് സംസാരിച്ചതെന്ന കാര്യവും പക്ഷേ പുറത്തുവന്നിട്ടില്ല. ട്രംപിനോട് സംസാരിക്കുന്നതിനിടെ മസ്കും സെലൻസ്കിയോട് ചർച്ച നടത്തിയെന്ന കാര്യം യുക്രൈൻ അധികൃതർ സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ.  അമേരിക്കൻ പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ ട്രംപിനെ സെലൻസ്കി അഭിനന്ദിച്ചതായും റിപ്പോർട്ടുണ്ട്. നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് സംസാരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News