ട്രംപ് പിണങ്ങി! കമലയുമായി ഇനി സംവാദത്തിനില്ലെന്ന് പ്രഖ്യാപനം

നവംബർ അഞ്ചിന് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനിയൊരു തവണപോലും കമല ഹാരിസുമായുള്ള നേർക്കുനേർ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്.

ALSO READ:അദാനിക്ക് വീണ്ടും കടുംകെട്ട്: കമ്പനിയുടെ 310 ഡോളർ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്

സംവാദത്തിൽ തോറ്റുപോയെന്നും ആ നഷ്ടം വീണ്ടെടുക്കാനുമുള്ള കമലയുടെ ശ്രമമാണ് പുതിയ സംവാദമെന്നും അതിൽ താൻ പങ്കെടുക്കില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചു. താനാണ് സംവാദത്തിൽ വിജയിച്ചതെന്നാണ് പോളുകൾ വ്യക്തമാക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

ALSO READ: മിന്നൽ ക്രിസ്റ്റ്യാനോ: സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഒരു ബില്യൺ കടന്നു

എന്നാൽ ട്രംപിന്റെ ഈ അവകാശങ്ങൾ തിരുത്തുന്നതാണ് പോളുകൾ. സംവാദത്തിൽ കമല ഹാരിസ് വിജയിച്ചുവെന്ന് 63% കാഴ്ചക്കാരും ട്രംപ് വിജയിച്ചുവെന്ന് 37% കാഴ്ചക്കാരും കരുതുന്നതായാണ് സിഎൻഎൻ പോൾ വ്യക്തമാക്കുന്നത്. യൂഗവ് നടത്തിയ പോളും കമലയ്ക്കാണ്  മുൻതൂക്കം പ്രവചിക്കുന്നത്.

ALSO READ: കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ തമ്മിലുള്ള നേർക്കുനേർ സംവാദം ഒക്ടോബർ ഒന്നിന് നടക്കും. ഡെമോക്രാറ്റ് സ്ഥാനാർഥി ടിം വാൽസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെഡി വാൻസും തമ്മിലുള്ള പോരാട്ടം ന്യൂയോർക്കിൽ വെച്ചാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News