‘ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ നിങ്ങളനുഭവിക്കും’; ഹമാസിനെതിരെ കണ്ണുരുട്ടി ട്രംപ്, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യം

TRUMP

ഹമാസിനെതിരെ കണ്ണുരുട്ടി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്നവരെ താൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മോചിതരാക്കണം എന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ ആവശ്യം. തന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

ഇസ്രയേല്‍-അമേരിക്കന്‍ പൗരന്മാരുള്‍പ്പെടെ 250ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രയേൽ മുൻപ് അറിയിച്ചത്.ഇവരെ ജനുവരി ഇരുപതിന് മുൻപ് മോചിപ്പിക്കണം എന്നാണ് ട്രംപ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.മാനവികതയ്‌ക്കെതിരെ ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ശിക്ഷ അമേരിക്ക ഹമാസിന് നല്‍കുമെന്നും ട്രംപ് പറഞ്ഞു.

ALSO READ; മുൻ കാമുകനെയും സുഹൃത്തിനെയും ചുട്ടുകൊന്നു: നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിൽ

തിങ്കളാഴ്ച ഗാസയില്‍ 33 ബന്ദികള്‍ മരിച്ചതായി ഹമാസ് അറിയിച്ചിരുന്നു.ഇതിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന്റെ തുടർച്ചയായി കൂടിയാണ് ട്രംപിന്റെ ഇപ്പോഴത്തെ ഈ പ്രതികരണം.

അതേസമയം ട്രംപിന്റെ ആവശ്യത്തോട് ഹമാസ് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം. ഹമാസിനെ ഉന്മൂലനം ചെയ്യാതെ ഗാസ വിടില്ലെന്ന നിലപാടിലാണ് ഇസ്രയേൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News