ട്രാൻസ്ജെൻഡറുകളെ സൈന്യത്തിനുള്ളിൽ വിലക്കുമെന്ന വാർത്തകൾ തള്ളി ട്രംപ് ടീം. നിലവിൽ പ്രചരിക്കുന്ന വാർത്തകൾ ഊഹോപോഹവും അടിസ്ഥാനരഹിതവുമാണെന്ന് ട്രംപിന്റെ നിയുക്ത പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് വ്യക്തമാക്കി.
നിലവില്‍ 15,000 ട്രാന്‍സ് സൈനികരാണ് യുഎസ് മിലിറ്ററിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇവരെ ഉടൻ തന്നെ പിരിച്ചുവിടുമെന്നും യുഎസില്‍ എല്‍ജിബിടിക്യു കമ്യൂണിറ്റിയുടെ വളര്‍ച്ചയിലുള്ള ഭയമാണ് ട്രംപിനെ ഇതിന് പ്രേരിപ്പിച്ചതെന്നുമാണ് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ വാളോങ്ങാന്‍ യുഎസ് നിയുക്ത പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന വിമർശനം അടക്കം ഇതിനെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്തകൾ തള്ളിക്കൊണ്ട് ട്രംപ് ടീം രംഗത്ത് വന്നിരിക്കുന്നത്.
ALSO READ; ഇമ്രാൻ ഖാന്റെ മോചനത്തിനായി പ്രതിഷേധം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഫോക്സ് ന്യൂസ് താരവും മുതിർന്ന സൈനികനുമായ പീറ്റ് ഹെഗ്‌സെത്തിനെ ട്രംപ് തൻ്റെ പ്രതിരോധ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡറുകളെ സൈന്യത്തിനുള്ളിൽ വിലക്കുമെന്ന വാർത്തകൾ പുറത്ത് വന്നത്.
ഈ വിഷയത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല എന്നാണ് ട്രംപ്-വാൻസ് ട്രാൻസിഷൻ വക്താവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ട്രംപിൽ നിന്നോ അദ്ദേഹത്തിൻ്റെ അംഗീകൃത വക്താക്കളിൽ നിന്നോ
നേരിട്ടല്ലാത്ത യാതൊരു വിവരങ്ങളും മുഖവിലയ്‌ക്കെടുക്കരുതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here