ജാർഖണ്ഡിൽ ചംപായ് സോറൻ ഇന്ന് വിശ്വാസ വോട്ട് തേടും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജാർഖണ്ഡിൽ 43 എംഎൽഎമാരുടെ പിന്തുണക്കത്താണ് ചംപായ് സോറൻ, ഗവർണർക്ക് നൽകിയത്. 81 അംഗ നിയമസഭയിൽ 47 എംഎൽഎമാരുടെ പിന്തുണ ജെഎംഎം, കോൺഗ്രസ്, ആർജെഡി സഖ്യം അവകാശപ്പെടുന്നു. എന്നാൽ 4 എംഎൽഎമാർ ബിജെപിയോട് അടുത്തതായാണ് വിവരം.
ALSO READ: ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ഇതോ? പേര് കണ്ടെത്തി സോഷ്യൽമീഡിയ
ഓപ്പറേഷൻ താമരയെ പരാജയപ്പെടുത്താൻ ഹൈദരാബാദിലേക്ക് മാറ്റിയ 39 എംഎൽഎമാർ മടങ്ങിയെത്തി. നാളെ വരെ നീണ്ടു നിൽക്കുന്ന നിയമസഭ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വേട്ടെടുപ്പിൽ പങ്കെടുക്കും. അറസ്റ്റ് ചോദ്യം ചെയ്ത് ഹേമന്ത് സോറൻ നൽകിയ ഹർജി റാഞ്ചി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരി 10 വരെ എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ തുടരുമെന്നാണ് സൂചന.
ALSO READ: സംസ്ഥാന ബജറ്റ് ഇന്ന്, രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here