മിക്ക ആളുകളെയും വിടാതെ പിന്തുടരുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. നമുക്കിഷ്ടമുള്ള പല ഭക്ഷണങ്ങളും ദഹനക്കേടുണ്ടാകുമോ എന്ന് ഭയന്ന് നമ്മൾ ഒഴിവാക്കാറുണ്ട്. എന്നാൽ ചില ഭക്ഷണം ശ്രദ്ധിക്കുകയും ചിലത് ഒന്നിച്ച് കഴിക്കൽ നിർത്തുകയും ചെയ്താൽ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാനാകും. ഇതിലെ പ്രധാനപ്പെട്ട ഒന്ന് തൈരാണ്. തൈര് ചില ഭക്ഷണങ്ങളുമായി ചേർത്ത് കഴിക്കുന്നത് ദഹനക്കേട് ഒഴിവാക്കാൻ സഹായിക്കും.
Also Read: ഇനി വെറും ഇഡലിക്ക് ഗുഡ്ബൈ..! തയാറാക്കാം ഇഡലി ഫ്രൈ
അതിൽ പ്രധാനപ്പെട്ട ഒന്ന് മാങ്ങയാണ്. മാങ്ങാ ഒരിക്കലും തൈരിനൊപ്പം ചേർത്ത് കഴിക്കരുത്. മാങ്ങയുടെ പുളിയും തൈരിന്റെ അമ്ല സ്വഭാവവും ചേരുമ്പോൾ ശരീരത്തിലെ പി എച് ലെവൽ അസന്തുലിതാവസ്ഥയിലാകാനുള്ള സാധ്യത കൂടും. ഇത് ചർമ പ്രശ്നങ്ങൾക്ക് കാരണമാകും. മറ്റൊന്ന് മത്സ്യമാണ്. ചോറും തൈരും മീൻകറിയുമുണ്ടെങ്കിൽ പിന്നൊന്നും വേണ്ടാത്ത ആളുകളാണ് അധികവും. എന്നാൽ പ്രോട്ടീന്റെ രണ്ട് ഉറവിടങ്ങൾ ഒന്നിച്ച് കഴിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുവഴി വയറു കമ്പിക്കൽ, വയറു വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
Also Read: ആക്ഷൻ എല്ലാം ഒർജിനൽ തന്നെ; കൽക്കിയുടെ ബി ടി എസ് വീഡിയോ പുറത്ത്
പഴങ്ങളുമായി ചേർത്ത് തൈര് കഴിക്കുന്നതും ഒഴിവാക്കണം. മിക്ക പഴങ്ങളിലും ഫ്രക്ടോസ്ഷുഗർ ഉണ്ട്. പാൽ പ്രോട്ടീന്റെ ഉറവിടമാണ്. പാലിൽ നിന്നാണല്ലോ തൈരുണ്ടാക്കുന്നത്. ഇത് രണ്ടും കൂടെ ചേരുന്നത് ദഹനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇത് നെഞ്ചെരിച്ചിലിനും വയറുവേദനയ്ക്കും കാരണമാകാം. എണ്ണപലഹാരങ്ങളോടൊപ്പം തൈര് കഴിക്കുന്നതും സമാനമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ചേരുന്നത് ദഹനം സാവധാനത്തിലാക്കും. അങ്ങനെ വരുമ്പോൾ നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here