കരുവാളിപ്പ് മാറി ഇനി മുഖം വെട്ടിത്തിളങ്ങളും, ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ

മുഖത്തെ കരുവാളിപ്പ് പെട്ടെന്ന് മാറാന്‍ ഇതാ ചില പൊടിക്കൈകള്‍… വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ടുതന്നെ ഈ ടിപ്‌സ് ട്രൈ ചെയ്യാം.

1. തക്കാളി നീര് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയാം. തക്കാളിയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളമുണ്ട്. ഇത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും കറുത്ത പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യും.

2. 2-3 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും തേനും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10-15 മിനിറ്റിനു ശേഷം കഴുകി കളയാം.

3. 2-3 ടേബിള്‍സ്പൂണ്‍ പാലോ തൈരോ എടുക്കുക. 2 ടീസ്പൂണ്‍ കടലമാവ്, റോസ് വാട്ടര്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ അതിലേക്ക് ചേര്‍ക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.

ALSO READ:രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും ശ്രമിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ചീര ശീലമാക്കൂ

4. കുറച്ച് മുള്‍ട്ടാണി മിട്ടി എടുത്ത് പാല്‍, തൈര്, വെള്ളം ഇവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ത്ത് അതിലേക്ക് ഒരു നുള്ള് മഞ്ഞളും കുറച്ച് തുള്ളി നാരങ്ങാനീരും ഒഴിക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. പായ്ക്ക് ഉണങ്ങിയതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കും.

5. നാരങ്ങാനീരും തേനും തുല്യ അളവില്‍ എടുക്കണം. അതിലേക്ക് പാല്‍പ്പൊടി ചേര്‍ത്ത് ഇളക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നത് മുഖത്തിന് മൃദുത്വം നല്‍കും.

6. കരുവാളിപ്പ് മാറ്റാന്‍ മികച്ചതാണ് ഉരുളക്കിഴങ്ങുകള്‍. ഉരുളക്കിഴങ്ങ് പേസ്റ്റോ ജ്യൂസോ മുഖത്ത് പുരട്ടാം. ഉരുളക്കിഴങ്ങ് നീര് എടുത്ത് അതില്‍ നാരങ്ങാനീര് ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്ത് അരമണിക്കൂറോളം നേരം തേച്ച് പിടിപ്പിക്കുക. പിന്നീട് 10 മിനിറ്റിനുശേഷം കഴുകി കളയാവുന്നതാണ്.

ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News