ടേസ്റ്റി അവല്‍ ഉപ്പുമാവ് ട്രൈ ചെയ്ത് നോക്കൂ…

ആവശ്യമായ സാധനങ്ങള്‍

അവല്‍ – 2 കപ്പ്

സവാള – 1 (നീളത്തില്‍ നേര്‍മയായി അരിഞ്ഞത്)

കറിവേപ്പില – ഒരു തണ്ട്

കപ്പലണ്ടി – ഒരു പിടി

പച്ചമുളക് – 2

കടുക് – 1 ടീസ്പൂണ്‍

കടല പരിപ്പ് – 1 ടീസ്പൂണ്‍

ജീരകം – ഒരു നുള്ള്

മഞ്ഞള്‍പൊടി – ഒരു നുള്ള്

കായം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – 1 ടേബിള്‍സ്പൂണ്‍

READ ALSO:ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നും പിന്മാറണം: എൻഎസ്എസ് പ്രമേയം

തയ്യാറാക്കുന്ന വിധം

അവല്‍ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവല്‍നാ ഒരു കപ്പ് വെള്ളം എന്ന കണക്കില്‍ )

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പില ചേര്‍ക്കുക. കടല പരിപ്പ്, കപ്പലണ്ടിയും ചുവക്കെ വറക്കുക. മഞ്ഞള്‍ പൊടിയും, കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക .

അവല്‍ ഉപ്പുമാവ് തയ്യാര്‍

READ ALSO:മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News