കുടവയർ കുറക്കണോ? ഇങ്ങനെയൊക്കെ ‘നടക്കണം’!

കുടവയറെന്ന ഭാരം ചുമന്നു നടക്കുന്നവരാണോ നീങ്ങൾ ? സിംപിൾ വ്യായാമങ്ങൾ കൊണ്ട് വയറു കുറക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? കുടവയര്‍ കുറയ്‌ക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും സജീവമായ ജീവിതശൈലിക്കും പുറമേ നിത്യവുമുള്ള വ്യായാമത്തിനും സുപ്രധാന പങ്കുണ്ട്‌. ദിവസവും ജിമ്മിലൊക്കെ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും സമയമില്ലാത്തവർക്കും ചെലവൊന്നും ഇല്ലാതെ പിന്തുടരാവുന്ന വ്യായാമമാണ്‌ നടത്തം. ദിവസവുമുള്ള നടത്തത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നത്‌ പല തരത്തിലുള്ള പേശികള്‍ക്ക്‌ വ്യായാമം ഉറപ്പാക്കുകയും വേഗത്തില്‍ കുടവയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.

ALSO READ; കേരളത്തിലെ കായിക വികസനം; മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

1. വേഗത്തിലുള്ള നടത്തം: സാധാരണ നടത്തത്തേക്കാള്‍ എളുപ്പം കാലറി കത്തിക്കാനുള്ള വ‍ഴിയാണ് വേഗത്തിലുള്ള നടത്തവും ഓട്ടവും. എത്ര വേഗം വര്‍ധിക്കുന്നോ അത്രയും കൂടുതല്‍ കാലറി എന്നതാണ്‌ കണക്ക്‌. ദിവസവും 30 മുതല്‍ 40 മിനിട്ട്‌ വരെ വേഗത്തില്‍ നടക്കുന്നത്‌ കുടവയര്‍ കുറയ്‌ക്കാന്‍ സഹായകമാകും.

2. റക്കിങ്‌: തോളില്‍ ഭാരം തൂക്കി നടക്കുന്നതിനെയാണ്‌ റക്കിങ്‌ എന്ന്‌ പറയുന്നത്‌. ബാക്ക്‌ പാക്കില്‍ പുസ്‌തകങ്ങളോ മറ്റെന്തെങ്കിലും ഭാരമോ നിറച്ച്‌ പുറത്ത്‌ തൂക്കി നടക്കാവുന്നതാണ്‌. റക്കിങ് നിങ്ങളുടെ ലോവർ ബോഡിയിൽ മസിൽ ബിൽഡ് ചെയ്യാൻ സഹായിക്കുന്നതിനൊപ്പം കുടവയര്‍ കുറയ്‌ക്കാനും സഹായിക്കും.

3. പിന്നോട്ടുള്ള നടത്തം: മുന്നോട്ടുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ കാലറി പിന്നോട്ട്‌ നടക്കുമ്പോഴാണ്‌ കുറയുകയെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടത്ത ശൈലിയില്‍ ബാലന്‍സ്‌ നിലനിര്‍ത്താന്‍ ശരീരം കൂടുതല്‍ പരിശ്രമിക്കും. മുട്ടുകള്‍ക്ക്‌ കുറച്ച്‌ മാത്രം സമ്മര്‍ദ്ദം ചെലുത്തുമെന്നതിനാല്‍ പ്രായമായവര്‍ക്കും ഇത്‌ ഫലപ്രദമാണ്‌. എന്നാല്‍ ബാലന്‍സ്‌ തെറ്റി വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ALSO READ; അന്താരാഷ്ട്ര എഐ സമ്മേളനത്തിന് വേദിയാകാൻ ദുബായ്; സമ്മേളനം ഏപ്രിലില്‍

4. നോര്‍ഡിക്‌ നടത്തം: ഒരു കയ്യിലോ ഇരുകയ്യിലോ വടി പിടിച്ച്‌ അത്‌ കുത്തിയുള്ള നടത്തത്തെയാണ്‌ നോര്‍ഡിക്‌ വാക്കിങ് എന്ന് പറയുന്നത്‌. കാലുകള്‍ക്ക്‌ പുറമേ ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിനും വ്യായാമം നല്‍കാന്‍ ഇത്‌ വഴി സാധിക്കും. സാധാരണ നടത്തത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ കാലറി കത്തിക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പും കൊ‍ളസ്ട്രോ‍ളും കുറക്കാനും ഇത് സഹായിക്കും.

5. ഹിൽ വാക്കിങ്: കുന്നും കു‍ഴിയും താണ്ടിയുള്ള നടത്തം കലോറി കത്തിക്കാൻ സഹായകമായ ഒന്നാണ്. കുടവയർ കുറക്കുന്നതിനൊപ്പം കാർഡിയോ വാസ്കുലർ സിസ്റ്റത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു

ഇത്തരം നടത്ത ശീലങ്ങൾ പിന്തുടർന്നാൽ അധിക ചെലവും സമയ നഷ്ട്ടവുമില്ലാതെ കുടവയർ കുറക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News