ജോലിയില്ലാതെ യുഎയില്‍ കുടുങ്ങിയ 40ലധികം ശ്രീലങ്കന്‍ സ്ത്രീകളെ നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചു

ജോലിയില്ലാതെ യുഎഇയില്‍ കുടുങ്ങിയ 40 ലധികം ശ്രീലങ്കന്‍ സ്ത്രീ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് നടപടി തുടങ്ങി. യാത്രാരേഖകള്‍ ശരിയാക്കി നല്‍കുന്നതിനും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ സഹകരണത്തോടെ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ALSO READ :ഭക്ഷണം പാകം ചെയ്ത് ദളിത് സ്ത്രീ; പ്രതിഷേധിച്ച് രക്ഷിതാക്കള്‍; ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് കളക്ടര്‍

വിവിധ കാരണങ്ങളാല്‍ ഈ സ്ത്രീകള്‍ യുഎഇയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരില്‍ ചിലര്‍ വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തിയവരാണ്. ജോലിക്കായി ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഇതിനിടെ പലരുടെയും വിസ കാലാവധി  അവസാനിച്ചു. വിസ കാലാവധി കഴിഞ്ഞ ശേഷമുള്ള ഓരോ ദിവസത്തിനും പിഴ കണക്കാക്കി വലിയ സംഖ്യ അടച്ചാല്‍ മാത്രമേ ഇവരില്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാനാവൂ. എന്നാല്‍ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞിട്ടും സ്വന്തം രാജ്യത്തേക്ക് യഥാസമയം മടങ്ങാത്തവരും  കൂട്ടത്തിലുണ്ട്.

also read :തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; ഒരു വയസുള്ള കുട്ടിയടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ അലക്സി ഗുണശേഖര പ്രതിസന്ധിയിലകപ്പെട്ട 42 സ്ത്രീകളുടെ താമസകേന്ദ്രത്തിലെത്തി കൂടിക്കാഴ്ച നടത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഇത്രയും പേര്‍ക്കുള്ള വിമാനക്കൂലി വലിയ വെല്ലുവിളിയായിരുന്നുവെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരുടെ ഉദാരമായ സമീപനമാണ് തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നീക്കം വേഗത്തിലാക്കിയതെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇത്തരത്തിലുള്ള തൊഴിലാളികളുടെ ആദ്യ സംഘം കഴിഞ്ഞ മാസം ശ്രീലങ്കയിലേക്ക് യാത്രതിരിച്ചിരുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സും ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും സഹായിക്കാന്‍ രംഗത്തുവന്നതോടെയാണ് പുതുജീവിതത്തിലേക്ക് വഴിതുറന്നതെന്ന് സ്ത്രീകള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News