സാധാ ചോറ് മാറിനില്‍ക്കും; ലഞ്ചിന് ടൊമാറ്റോ റൈസ് ട്രൈ ചെയ്യാം

നമ്മുടെ അടുക്കളയിലുള്ള സാധാരണ ചേരുവകള്‍ വെച്ച് ഒരു കിടിലന്‍ തക്കാളി ചോറ് ഉണ്ടാക്കാം

ആവശ്യമായ ചേരുവകള്‍

ബസ്മതി /ഏതെങ്കിലും അരി – 250 ഗ്രാം
സവാള – 1
പച്ചമുളക് – 2
തക്കാളി പഴുത്തത് – 3 എണ്ണം
സണ്‍ഫ്‌ലവര്‍ ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
ജീരകം – 1/4 ടീസ്പൂണ്‍
വെള്ളം – 2 ഗ്ലാസ്
മല്ലിയില, .ഉപ്പ് – ആവശ്യത്തിന്
മസാല പൗഡര്‍ തയാറാക്കാന്‍
മല്ലി – 4 ടീസ്പൂണ്‍
കറുവപ്പട്ട – 1
കരയാമ്പൂ – 3
വെളുത്തുള്ളി – 6
ഇഞ്ചി – 1 ചെറുത്
വറ്റല്‍മുളക് – 7 എണ്ണം

തയാറാക്കുന്ന വിധം

അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.
മസാല പൊടിയുണ്ടാക്കാന്‍ ഒരു ചീനച്ചട്ടി ചൂടാക്കി ചേരുവകള്‍ ഡ്രൈ റോസ്റ്റ് ചെയ്തു ചെറുതായി തണുക്കുമ്പോള്‍ മിക്‌സിയില്‍ പൊടിച്ചു മാറ്റി വയ്ക്കുക.
ഒരു കുക്കറില്‍ ഓയില്‍ ഒഴിച്ച് ചൂടാവുമ്പോള്‍ ജീരകം ചൂടാക്കി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. മഞ്ഞള്‍പ്പൊടി ചേര്‍ത്ത ശേഷം അരിഞ്ഞ തക്കാളിയിട്ടു സോഫ്റ്റ് ആകും വരെ വഴറ്റുക, ഇതിലേക്ക് മസാല പൊടിച്ചത് എരിവ് അനുസരിച്ച് ചേര്‍ക്കുക, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് അതിലേക്കു കഴുകി വച്ച അരിയിട്ട് യോജിപ്പിക്കുക.
വെള്ളം ഒഴിച്ച് യോജിപ്പിച്ച് മീഡിയം തീയില്‍ ഒരു വിസില്‍ അടിച്ചു ആവി പോയാല്‍ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News