മുടി കൊഴിച്ചില്‍ അകറ്റാന്‍ തൈര് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

തൈര് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും. മുടിക്ക് ബലം നല്‍കാനും തൈര് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈര് ഏറെ ഗുണം ചെയ്യും. തലക്ക് തണുപ്പ് നല്‍കുന്നതാണ് മറ്റൊന്ന്. തലക്ക് തണുപ്പ് നല്‍കുകയും മുടി വളരാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് തൈര്.

-മുട്ടയും തൈരും മുടിയെ സോഫ്റ്റ് ആക്കാനും മുടി വളര്‍ച്ചയ്ക്കും ഏറെ സഹായിക്കും. മുട്ടയുടെ വെള്ളയും തൈരും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടി അരമണിക്കൂര്‍ ഇരിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്.

ALSO READ:കട്ടപ്പനയിലെ ഇരട്ട കൊലപാതകം; തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

-പഴവും തൈരുമാണ് മറ്റൊന്ന്. നല്ലതു പോലെ പഴുത്ത പഴം അരക്കഷണം, ഒരു ടീസ്പൂണ്‍ തൈര്, മൂന്ന് ടീസ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു.

-തൈരും ഒലീവ് ഓയിലുമാണ് മറ്റ് പരിഹാരമാര്‍ഗ്ഗം. തൈര് ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് കരുത്തും തിളക്കവും നല്‍കുന്നു.

-തൈരും തേനും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മൂടി വെക്കാം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

ALSO READ:തൃശ്ശൂരിൽ കുട്ടികൾ കാണാതായ സംഭവം; കണ്ടെത്താൻ പൊലീസും വനംവകുപ്പും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു

-താരനെ പ്രതിരോധിക്കുന്നതിനും മുടിയിലുണ്ടാകുന്ന മറ്റ് അലര്‍ജികള്‍ക്കും തൈര് സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചില്‍ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്ക് പരിഹാരം നല്‍കാന്‍ തൈരിന് കഴിയും.

-നല്ലൊരു മോയ്‌സ്ചറൈസര്‍ ആയി തൈര് പ്രവര്‍ത്തിക്കും. തലയോട്ടിയില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താനും മറ്റും തൈര് ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

-കൃത്രിമ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News