ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നു; വ്യാജവാർത്തയിൽ പ്രതികരണവുമായി ടി എസ് രാജു

സോഷ്യൽ മീഡിയയിൽ താൻ അന്തരിച്ചു എന്ന വ്യാജവാർത്ത പരന്നതിനു പിറകെ പ്രതികരണവുമായി സിനിമാ താരം ടി എസ് രാജു. ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് പലരും ഇന്ന് അദ്ദേഹത്തെ നേരിട്ട് ഫോണിൽ വിളിക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ടി എസ് രാജു. സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലെ കഥാപാത്രം അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്.

also read; വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News