ദൃശ്യവിസ്മയമായി ‘ശുചിൻഷൻ’; വാൽനക്ഷത്രം കണ്ട അമ്പരപ്പിൽ ജനങ്ങൾ

Tsuchinshan

വിസ്മയവുമായി ‘ഷുചിൻഷൻ’ അറ്റ്ലാസ് വാൽനക്ഷത്രം ദൃഷ്‌ടിപഥത്തിൽ. കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്ചക്കാലം സുര്യോദയത്തിനുമുമ്പ് അപൂർവ അതിഥിയെ കാണാനാവും. ഭൂമിയിൽനി ന്ന് 11 കോടി കിലോമീറ്റർ അകലത്തിലൂടെയാണ് സഞ്ചാരമെങ്കിലും വരുംദിവസങ്ങളിൽ തിളക്കമേറും. ടെലിസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തതയോടെ കാണാനാവും. 14നുശേഷം പടിഞ്ഞാറൻ ചക്രവാളത്തിലാകും കാണുക. സൂര്യാസ്തമനത്തിന് ശേഷമായിരിക്കുമിത്. ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് വാൽനക്ഷത്രം ദൃശ്യമായി.

Also Read: ‘സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറാം’: മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു

ഐഎസ്ആർഒ കേന്ദ്രമായ വലിയമല എൽപിഎസ്‌സിയിലെ ശാസ്ത്രജ്ഞരായ കിരൺമോഹനനും ഫഹദ്ബിൻ അബ്‌ദുൾ ഹസീസും ദൃശ്യങ്ങൾ പകർത്തി. 80,000 വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഈ വാൽനക്ഷത്രം ഭൂമിയുടെ ഭ്രമണപഥംവഴി കടന്നുപോകുന്നത്. പ്രകാശവർഷം അകലെയുള്ള ഊർട്ട് മേഘ ത്തിൽനിന്നാണ് വരവ്. ചൈനയിലെ പർപ്പിൾ മൗണ്ടൻ ഒബ്‌സർവേറ്ററിയിലെ ഗവേഷകർ കഴിഞ്ഞവർഷം ജനുവരി ഒമ്പതിനാണ് ഈ വാൽനക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്. ഹവായിലെ അറ്റ്ലസ് നിരീക്ഷണ സംവിധാനം ഫെബ്രുവരിയിൽ ഇത് സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News