‘ഉമ്മയും മകനുമല്ല പങ്കാളികളാണ്’, വിവാഹ മോചിതയെ കല്യാണം കഴിച്ചാൽ എന്താണ് പ്രശ്നം? പരിഹസിക്കുന്നവർക്ക് ചുട്ട മറുപടി നൽകി ടി ടി ഫാമിലി

സൈബർ ആക്രമണം നടത്തുന്ന സദാചാരവാദികൾക്ക് ചുട്ട മറുപടി നൽകികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ ടിടി ഫാമിലി. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ഹിറ്റായ ഷെമിയും ഷെഫിയും എല്ലാവര്ക്കും ഇപ്പോൾ സുപരിചിതരാണ്. പതിവ് സങ്കല്പങ്ങളെ മാറ്റി എഴുതിക്കൊണ്ടാണ് ഷെമിയും ഷെഫിയും ജീവിക്കുന്നത്. വിവാഹത്തിന് സമൂഹം കൽപിച്ചു മൽകിയ സകല മതിൽക്കെട്ടുകളും ഇരുവരും തകർത്തിരുന്നു. പ്രായമടക്കം തിരുത്തിക്കൊണ്ടാണ് ഇവർ മാതൃകയായത്.

ALSO READ: ബോയ്സ് ഹോസ്റ്റലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം റായ്‌പൂരിൽ

ഷെമിയെ വിവാഹം ചെയ്യുമ്പോൾ ഷെഫി നല്ല ചെറുപ്പം ആണ്.കുടുംബക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഷെമിയോടുള്ള ഇഷ്ടം അവനെ പിന്തിരിപ്പിച്ചില്ല. ഉമ്മയും മോനുമാണോ എന്ന് തുടങ്ങി നിരവധി മോശം കമന്റുകൾ ഇവർക്കെതിരെ സോഷ്യൽ മീഡിയകളിൽ വരാറുണ്ട്. ഇപ്പോഴിതാ ഇതിനെല്ലാം മറുവപ്പടി നൽകിയിരിക്കുകയാണ് ദമ്പതികൾ.

ഷെമി പറഞ്ഞത്

ആദ്യമൊക്കെ കമന്റുകൾ വായിച്ച് വലിയ സങ്കടം തോന്നിയിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകൾ. അപ്പോഴൊക്കെ കരയുന്ന തന്നെ കണ്ട്, വേറെ പണിയൊന്നുമില്ലേ എന്ന് ഷെഫി ചോദിക്കും.ഇപ്പോൾ കമന്റുകൾ നോക്കാറേയില്ല. ശെഫി പിണങ്ങാറില്ല. കാര്യങ്ങൾ തുറന്നു പറയും. എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞാൽ മിണ്ടും. അവഗണിക്കാറില്ല. ഒറ്റപ്പെട്ടവരെ കൂട്ടിപ്പിടിക്കുകയെന്ന് പറയില്ലേ.

ALSO READ: ‘മലയാള സിനിമയിലെ പെണ്ണുങ്ങളെവിടെ’? സൂപ്പർഹിറ്റ് ചിത്രങ്ങളെ ചോദ്യമുനയിൽ നിർത്തി അഞ്ജലി മേനോൻ; വിമർശിച്ച് സോഷ്യൽ മീഡിയ

ഡിവോഴ്സായി നിൽക്കുന്ന സമയത്ത് പുറത്തുപോകുമ്പോൾ വേറെ വിവാഹം ചെയ്യുന്നില്ലേ? കുട്ടികളെ എന്താക്കും? ചെലവിനെങ്ങനെയാണ്? എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ഇതൊന്നും ഇഷ്ടമല്ലാത്തതിനാൽ കഴിയുന്നതും പുറത്തുപോകില്ലായിരുന്നു. നല്ലൊരു വസ്ത്രം ധരിച്ച് പുറത്തുപോയാൽ എങ്ങനെ വാങ്ങി എന്നൊക്കെയാകും ചോദ്യങ്ങൾ. അങ്ങനെ പിന്നെ പർദ്ദയിൽ ഒതുങ്ങി പതിനാല് വർഷം കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News