വയനാട് ജീപ്പ് അപകടം; അപകടത്തിൽപ്പെട്ടത്‌ ടിടിസി കമ്പനിയുടെ ജീപ്പ്‌

മാനന്തവാടി കണോത്തുമലയിൽ ജീപ്പ് മറിഞ്ഞ് ഒൻപത് തേയില തോട്ടം തൊഴിലാളികളായ സ്ത്രീകൾ മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട ജീപ്പ് ടിടിസി കമ്പനിയുടേത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 14 പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോളാണ് അപകടം. മക്കിമല ആറാം നമ്പർ കോളനിയിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടക്കുന്ന സമയത്ത് ജീപ്പ് ഓടിച്ചിരുന്നത് മണികണ്ഠൻ ആയിരുന്നു. കമ്പനിയിൽ തൊഴിലാളിയായിരുന്ന മണികണ്ഠൻ ജീപ്പ്‌ ഡ്രൈവറായത്‌ മൂന്ന് വർഷം മുൻപാണ്. ബ്രേക്ക്‌ കിട്ടാത്തതാണ്‌ അപകടമുണ്ടാക്കിയതെന്ന് ചികിത്സയിലിരുന്ന മണി പറഞ്ഞതായി സഹോദരൻ ചിന്നയ്യൻ കൈരളി ന്യൂസിനോട് പറഞ്ഞു. ഡ്രൈവർ മണിക്ണ്ഠന്റെ ഭാര്യയും അപകടം നടക്കുന്ന സമയത്ത് ജീപ്പിൽ ഉണ്ടായിരുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മോഹനസുന്ദരിയാണ് മണികണ്ഠന്റെ ഭാര്യ.സഹോദരൻ ബാലസുബ്രമണ്യന്റെ ഭാര്യ ലതയ്ക്കും അപകടത്തിൽ ഗുരുതരമായ പരുക്ക്പറ്റിയിട്ടുണ്ട്.

Also Read: അമ്മമാരില്ലാതെ മക്കിമല

ഭന, കാർത്യായനി, ഷീജ, ചിന്നമ്മ, റാബിയ, ലീല, റാണി, ശാന്ത, ചിത്ര എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ അമ്മയും മകളുമുണ്ട്. മക്കിമല ആറാം നമ്പർ പാടിയിലെ ശാന്തയും മകൾ ചിത്രയുമാണ് മരിച്ചത്. ഇരുവരുമടക്കം ഒൻപത് പേരും മക്കിമല ആറാം നമ്പർ മേഖലയിലുള്ളവരാണ്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 14 പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോളാണ് അപകടം.

കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണമായി തകർന്ന നിലയിലാണ്.

അതേസമയം, മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി അടിയന്തരമായി പതിനായിരം രൂപ വീതം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകല്‍ മുഴുവന്‍ ജോലി ചെയ്ത് വീടുകളിലേക്ക് മടങ്ങിയ സാധാരണക്കാരായ തൊഴിലാളികളാണ് അപടകത്തില്‍ മരിച്ചത്. ഇതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ അപടകടം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also Read: മാനന്തവാടി ജീപ്പ് അപകടം; പരുക്കേറ്റവരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും; അഹമ്മദ് ദേവർ കോവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News