കൊല്ലപ്പെട്ടത് വെറും ടിടിഇ അല്ല; മമ്മൂട്ടി ചിത്രത്തിലടക്കം 14 ലധികം സിനിമകളിൽ അഭിനയിച്ച നടൻ

ഓടുന്ന ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയത് വെറുമൊരു ടിടിഇയെ അല്ല. 14 ലധികം സിനിമകളിൽ അഭിനയിച്ച ഒരു കലാകാരനെ. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ സഹപാഠി കൂടിയായ ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്.

Also Read: കോട്ടയം മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടൻ ഇന്ന് നാമനിർദേശ പട്ടിക സമർപ്പിക്കും

ചൊവ്വാഴ്ച സന്ധ്യ കഴിഞ്ഞ് ഏഴു മണിയോടെ തൃശൂർ വെളപ്പായയിൽ വെച്ചായിരുന്നു ദാരുണ സംഭവമുണ്ടായത്. എറണാകുളം പാറ്റ്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ ടിക്കറ്റ് എക്സാമിനറായ കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ഒഡീഷ സ്വദേശിയായ രജനീകാന്ത എന്നയാൾ വിനോദിനെ ട്രെയിനിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു പ്രതി. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തൊട്ടടുത്ത ട്രാക്കിലേക്ക് തലയടിച്ചു വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ ഇടിച്ചായിരുന്നു മരണം.

Also Read: എൽഡിഎഫ് സ്ഥാനാർഥികളായ എളമരം കരീമും കെ കെ ശൈലജ ടീച്ചറും നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കൺട്രോൾ റൂമിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച് റെയിൽവേ പോലീസ് എസ് ലെവൻ കോച്ചിൽ ഉണ്ടായിരുന്ന യാത്രക്കാരുമായി ബന്ധപ്പെടുകയും പ്രതിയെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 20 വർഷത്തോളമായി റെയിൽവേ ഉദ്യോഗസ്ഥനായ വിനോദ് നേരത്തെ ഡീസൽ ലോക്കോ ടെക്നീഷ്യൻ ആയിരുന്നു. അഞ്ചു വർഷത്തിലധികമായി ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്ത് വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News