കയ്യടിക്കടാ! യാത്രാമധ്യേ 70കാരന് ഹൃദായാഘാതം; സിപിആർ നൽകി ടിടിഇ, വീഡിയോ വൈറൽ

TTE CPR

ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായ എഴുപത് വയസുകാരന് സിപിആർ നൽകുന്ന ടിടിഇയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. കഴിഞ്ഞ ദിവസം അമ്രാപലി എക്‌സ്പ്രസിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആയത്.

ജനറല്‍ കോച്ചില്‍ യാത്ര ചെയ്യവേ അസ്വസ്ഥത ഉണ്ടായ യാത്രക്കാരന് ഉടൻ തന്നെ ടിടിഇ എത്തി സിപിആർ നൽകുകയായിരുന്നു.പിന്നാലെ ഇയാളെ
ബിഹാറിലെ ഛപ്ര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയമാണ് പങ്കുവെച്ചത്.

ALSO READ; യുപി മെഡിക്കൽ കോളേജ് തീപിടിത്തം: രണ്ട് കുട്ടികൾ കൂടി മരിച്ചു

അതേസമയം വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേർ ടിടിഇയിട്ട് സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.അതേസമയം മറ്റ് ചിലർ സിപിആർ നൽകിയ രീതിയെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.ബോധരഹിതനാകാത്തയാൾക്ക് സിപിആര്‍ നല്‍കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്.

ENGLISH NEWS SUMMARY: A video shared by the Ministry of Railways on Saturday triggered an online row. In the video that has gone viral on social media, a ticket checker (TTE) could be seen performing CPR on a 70-year-old passenger who allegedly suffered a heart attack during the journey. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News